ചർച്ചകൾ ഇവിടെ വരെ എത്തിയോ? ; ” വിവാഹ മോചനത്തിന് ശേഷം ഐശ്വര്യക്ക് അഭിഷേക് നൽകുന്ന ജീവനാംശം പ്രതിമാസം 45 ലക്ഷം രൂപ “

അഭിഷേക് ബച്ചനേക്കാൾ ആസ്തിയുള്ള ആളാണ് ഐശ്വര്യ റായ്. അതുകൊണ്ട് തന്നെ വിവാഹമോചിതരായാലും ചിലപ്പോൾ ഐശ്വര്യ നഷ്ടപരിഹാരം ചോദിക്കാൻ സാധ്യതയില്ലെന്നാണ് ഒരു കൂട്ടർ പറയുന്നത്.

0
341

ബോളിവുഡിലെ ഏറെ നാളായി ചർച്ച ചെയ്യപ്പെടുന്ന താരദമ്പതികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഒരു കാലത്ത് ആരാധകരുടെ ഐഡിയൽ കപ്പിൾ ആയിരുന്നു ഇരുവരും. എന്നാൽ ഇപ്പോൾ എല്ലാവരുടേയും സംസാര വിഷയവും ഇവർതന്നെയാണ്. ഇരുവരുടേയും കരിയർ ജീവിതത്തിനേക്കാൾ ഇവരുടെ സ്വകാര്യ ജീവിതമാണ് ഇപ്പോൾ കൂടുതലും ചർച്ച ചെയ്യപ്പെടുന്നത്. ഐശ്വര്യ റായുടേയും അഭിഷേക് ബച്ചന്റെയും ദാമ്പത്യ ജീവിതത്തിൽ ഏറെ നാളായി സ്വര ചേർച്ച ഉണ്ടെന്നും , ഇരുവരും വിവാ​ഹ മോചനത്തിലേക്ക് കടക്കുകയാണ് എന്ന തരത്തിലുള്ള വാർത്തകൾ വരാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. അഭിഷേകിന്റെ അമ്മ ജയാ ബച്ചനും സഹോദരി ശ്വേതയുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ഐശ്വര്യ ബച്ചൻ കുടുംബത്തിൽ നിന്നും പുറത്തായതായുള്ള ചില റിപ്പോർട്ടുകളും കഴിഞ്ഞ ദിവസം വന്നിരുന്നു.

അമിതാഭ് ബച്ചനടക്കം മരുമകളിൽ നിന്നും അകലം പാലിച്ചു നിൽക്കുകയാണെന്നാണ് പൊതു ഇടങ്ങളിലെയും സോഷ്യൽ മീഡിയയിലെയും ഇവരുടെ ഇടപെടലുകൾ കണ്ട് ആരാധകർ പറയുന്നത്. ഇരുവരും ഒന്നിച്ച് പൊതുവേദികളിൽ എത്തിയെങ്കിലും വേർപിരിയൽ അഭ്യൂഹങ്ങൾ ഇതുവരെയും അവസാനിച്ചിട്ടില്ല. ഗോസിപ്പുകൾ കടുത്തിട്ടും ഇതേക്കുറിച്ച് പ്രതികരിക്കാൻ ഇരുവരും ഇത് വരെ തയ്യാറായിട്ടില്ല. എന്നാൽ ​ ഇപ്പോഴിതാ വേർപിരിഞ്ഞാൽ അഭിഷേക് ഐശ്വര്യയ്ക്ക് എത്ര രൂപ നഷ്ടപരിഹാരം നൽകേണ്ടി വരും എന്നത് സംബന്ധിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സജീവമായിക്കൊണ്ടിരിക്കുന്നത്. അഭിഷേക് ബച്ചനേക്കാൾ ആസ്തിയുള്ള ആളാണ് ഐശ്വര്യ റായ്. അതുകൊണ്ട് തന്നെ വിവാഹമോചിതരായാലും ചിലപ്പോൾ ഐശ്വര്യ നഷ്ടപരിഹാരം ചോദിക്കാൻ സാധ്യതയില്ലെന്നാണ് ഒരു കൂട്ടർ പറയുന്നത്.

ആത്മാഭിമാനമുള്ള സ്ത്രീകൾ വിവാഹമോചനത്തിൽ ഭർത്താവിൽ നിന്ന് നഷ്ടപരിഹാര തുക വാങ്ങാറില്ലെന്ന് അവർ അഭിപ്രായപ്പെടുന്നു. എന്നാൽ മുൻപ് സെലിബ്രിറ്റികൾക്കിടയിൽ ഉണ്ടായിട്ടുള്ള എല്ലാ വിവാഹമോചനങ്ങളിലും നഷ്ടപരിഹാരം വാങ്ങുന്ന സ്ഥിതി ഉണ്ടായിട്ടുണ്ടെന്ന് ചിലർ പറയുന്നു. അങ്ങനെയെങ്കിൽ അഭിഷേക് ഐശ്വര്യ റായിക്ക് എത്ര തുക നൽകേണ്ടി വരുമെന്ന് ആരാധകർ കണക്ക് കൂട്ടുന്നു. ഐശ്വര്യ റായിയുടെ ആസ്തി 750 കോടി രൂപയിലധികമാണ് എന്നാണ് റിപ്പോർട്ടുകൾ. നടിക്ക് പലയിടങ്ങളിലും സ്വത്തുണ്ട്. ഒരു സിനിമയിൽ അഭിനയിക്കുന്നതിന് 12 കോടി രൂപയാണ് ഐശ്വര്യ വാങ്ങുന്ന പ്രതിഫലം. ഇതുകൂടാതെ, പരസ്യം, മോഡലിംഗ് എന്നിവയിലൂടെയും ഐശ്വര്യ കോടികൾ സമ്പാദിച്ചിട്ടുണ്ട്. നൂറുകോടി രൂപ വിലമതിക്കുന്ന ബംഗ്ലാവുകൾ ഐശ്വര്യക്കുണ്ട്. അഞ്ച് ബെഡ്‌റൂം വരുന്ന വലിയൊരു അപ്പാർട്ട്‌മെന്റുണ്ട്. ദുബായിലും ഒരു വീടുണ്ട്. അഭിഷേകിന് ആകട്ടെ ആകെ 280 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്. പ്രതിമാസം 1.8 കോടി രൂപ നടൻ സമ്പാദിക്കുന്നുണ്ട്. വിവാഹമോചന നിയമങ്ങൾ അനുസരിച്ച്, വിവാഹമോചനത്തിൽ ഭർത്താവ് ഭാര്യക്ക് 25% ജീവനാംശം നൽകണം. ഈ സാഹചര്യത്തിൽ ഐശ്വര്യ റായിക്ക് അഭിഷേക് പ്രതിമാസം 45 ലക്ഷം രൂപ ജീവനാംശം നൽകേണ്ടി വരുമെന്നാണ് ആരാധകർ പറയുന്നത്.

45 ലക്ഷം രൂപ പ്രതിമാസം സാധാരണക്കാരെ സംബന്ധിച്ച് താങ്ങാൻ കഴിയാത്ത ഒന്നായിരിക്കും. എന്നാൽ ഐശ്വര്യ റായിയെപ്പോലുള്ള നടിമാർക്ക് ഇത് വലിയ തുകയല്ല. അഭിഷേകിനും ഈ തുക അൽപ്പം വലുതായിരിക്കാം. അതുകൊണ്ട് തന്നെ വിവാഹമോചനത്തിലേക്ക് പോകാതെ രണ്ടുപേരും സന്തോഷത്തോടെ ജീവിക്കുന്നത് തന്നെയാകും നല്ലതെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. നാളുകൾ കുറേ ആയി ഇരുവരുടേയും വിവാഹ മോചനത്തെ സംബന്ധിച്ച് നിരവധി ​ഗോസിപ്പുകൾ വരാൻ തുടങ്ങിയിട്ട്. താര കുടുംബം ഇതിനെതിരെ പ്രതികരിക്കാത്തതും ​ഗോസിപ്പുകളുടെ ആക്കം കൂട്ടിയിട്ടുണ്ട്. ഇനിയും ഇത്തരം ​വാർത്തകൾക്കെതിരെ താരകുടുംബം പ്രതികരിച്ചില്ലെങ്കിൽ ഇരുവരുടേയും ഏക മകൾ വിവാഹ മോചനത്തിന് ശേഷം ആർക്കൊപ്പമായിരിക്കും എന്ന തരത്തിലുള്ള ചർച്ചകളാണ് ഇനി നടക്കാൻ പോകുന്നത്.