പാലക്കാട് സുഹൃത്തുക്കൾ മരിച്ച നിലയിൽ, ഒപ്പമുണ്ടായിരുന്ന ഒരാളെ കാണാനില്ല

വീട്ടിനുള്ളിൽ വൈകീട്ടോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്. മണ്ണാർക്കാട് പൊലീസെത്തി മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

0
314

പാലക്കാട്: പാലക്കാട് കാഞ്ഞിരപ്പുഴയിൽ രണ്ടുപേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പുഴ സ്വദേശി കുറുമ്പൻ (56) കുറുമ്പന്റെ സുഹൃത്ത് കരിമ്പുഴ സ്വദേശി ബാലു (45) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കുറുമ്പന്റെ വീട്ടിനുള്ളിൽ വൈകീട്ടോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്. മണ്ണാർക്കാട് പൊലീസെത്തി മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം സംബന്ധിച്ച് അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റരാളെ കാണാനില്ലെന്നും പൊലീസ് അറിയിച്ചു.

മരിച്ചവർ സുഹൃത്തുക്കളാണെന്നാണ് പൊലീസിൻ്റെ പ്രാധമിക നിഗമനം. ഇവർ എന്തിനാണ് കുറുമ്പൻ്റെ വീട്ടിൽ എത്തിയതെന്നോ മറ്റാരെല്ലാം ഒപ്പമുണ്ടായിരുന്നെന്നോ വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ വിശദമായ അന്വേഷണത്തിന് ശേഷം പങ്കുവെയ്ക്കാൻ സാധിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.