നവകേരള സദസ്: 36 ദിവസം, 136 മണ്ഡലങ്ങൾ, ലഭിച്ചത് 6,21,167 അപേക്ഷകൾ, സർക്കാരിൽ വിശ്വാസമർപ്പിച്ച് കേരളം

ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത് മലപ്പുറം ജില്ലയില്‍ നിന്നാണ്. ഏറ്റവും കുറവ് അപേക്ഷകരുള്ളത് കാസര്‍കോടും. 80,885 അപേക്ഷകള്‍ മലപ്പുറത്തു നിന്ന് ലഭിച്ചപ്പോള്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയ കാസര്‍കോട് നിന്നും ലഭിച്ചത് 14,600 അപേക്ഷകളാണ്.

0
270

തിരുവനന്തപുരം: നവകേരള സദസിലൂടെ നീണ്ട 36 ദിവസങ്ങളിലെ യാത്ര അവസാനിക്കുമ്പോള്‍ സര്‍ക്കാരിന് മുന്നില്‍ എത്തിയത് ആറ് ലക്ഷത്തിലധികം അപേക്ഷകളാണ്. പ്രതിപക്ഷ ബഹളങ്ങളേയും കാട്ടിക്കൂട്ടലുകളേയും അവഗണിച്ച് ജനം അവര്‍ തിരഞ്ഞെടുത്ത സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ച് നവകേരള സദസിലേയ്‌ക്കെത്തി. മന്ത്രിസഭ പൂര്‍ണമായും മണ്ഡലങ്ങളിലേയ്ക്ക് എത്തുന്നു എന്നതുതന്നെയായിരുന്നു നവകേരള സദസിന്റെ ഏറ്റവും വലിയ പ്രത്യേകത. ലഭിച്ച 6,21,167 അപേക്ഷകളേയും കൃത്യമായി തരംതിരിച്ച് അതത് സെക്ഷനുകളില്‍ എത്തിക്കുകയും നടപടി സ്വീകരിച്ച് തുടങ്ങുകയും ചെയ്തു.

ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത് മലപ്പുറം ജില്ലയില്‍ നിന്നാണ്. ഏറ്റവും കുറവ് അപേക്ഷകരുള്ളത് കാസര്‍കോടും. 80,885 അപേക്ഷകള്‍ മലപ്പുറത്തു നിന്ന് ലഭിച്ചപ്പോള്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയ കാസര്‍കോട് നിന്നും ലഭിച്ചത് 14,600 അപേക്ഷകളാണ്. കാസര്‍കോട് ജില്ലയില്‍ ഉദുമ മണ്ഡലത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിക്കുന്നത്. 3,733 പരാതികളാണ് ഈ മണ്ഡലത്തില്‍ നിന്നും ആകെ ലഭിച്ചത്. മഞ്ചേശ്വരം 1,908, കാസര്‍കോട് 3,451, കാഞ്ഞങ്ങാട് 2,941, തൃക്കരിപ്പൂര്‍ 2,567 എന്നിങ്ങനെയാണ് കാസര്‍കോട് ജില്ലയില്‍ നിന്നും നവകേരള സദസിലേയ്ക്ക് എത്തിയ അപേക്ഷകളുടെ കണക്ക്.

കണ്ണൂര്‍ ജില്ലയില്‍ നിന്ന് ആകെ 28,632 അപേക്ഷകളാണ് ലഭിച്ചത്. പയ്യന്നൂര്‍ 2,554, കല്യാശേരി 2,469, തളിപ്പറമ്പ് 2,289, ഇരിക്കൂര്‍ 2,496, അഴീക്കോട് 2,366, കണ്ണൂര്‍ 2,543, ധര്‍മ്മടം 2,854, തലശേരി 2,264, കൂത്തുപറമ്പ് 2,478, മട്ടന്നൂര്‍ 3,337, പേരാവൂര്‍ 2,982 എന്നിങ്ങനെയാണ് ജില്ലയിലെ കണക്കുകള്‍. മാനന്തവാടി 5,925, സുല്‍ത്താന്‍ബത്തേരി 5,201, കല്‍പ്പറ്റ 7,877 എന്നിങ്ങനെ വയനാട് ജില്ലയില്‍ നിന്നും ആകെ 19,003 അപേക്ഷകളാണ് ലഭിച്ചത്.

കോഴിക്കോട് നിന്നും ആകെ ലഭിച്ചത് 46,103 അപേക്ഷകളാണ്. വടകര 2,588, കുറ്റ്യാടി 3,977, നാദാപുരം 3,987, കൊയ്‌ലാണ്ടി 3,602, പേരാമ്പ്ര 4,296, ബാലുശേരി 5,462, എലത്തൂര്‍ 3,224, കോഴിക്കോട് നോര്‍ത്ത് 2,271, കോഴിക്കോട് സൗത്ത് 1,517, ബേപ്പൂര്‍ 3,400, കുന്നമംഗലം 4,352, കൊടുവള്ളി 3,600, തിരുവമ്പാടി 3,827 എന്നിങ്ങനെ നാല്‍പ്പത്തി ആറായിരത്തിലധികം അപേക്ഷകള്‍.

മലപ്പുറം ജില്ലയില്‍ ഏറനാട് മണ്ഡലത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ എത്തിയത്. 7,605 അപേക്ഷകളാണ് ഈ മണ്ഡലത്തില്‍ നിന്ന് ലഭിച്ചത്. കൊണ്ടോട്ടി 7,259, നിലമ്പൂര്‍ 7,458, വണ്ടൂര്‍ 7,188, മഞ്ചേരി 5,683, പെരിന്തല്‍മണ്ണ 5,088, മങ്കട 4,122, മലപ്പുറം 4,781, വേങ്ങര 3,967, വള്ളിക്കുന്ന് 4,778, തിരൂരങ്ങാടി 4,317, താനൂര്‍ 2,814, തിരൂര്‍ 4,094, കോട്ടയ്ക്കല്‍ 3,773, തവനൂര്‍ 3,766, പൊന്നാനി 4,192 എന്നിങ്ങനെ 80,885 അപേക്ഷകളാണ് ജില്ലയില്‍ നിന്നും ലഭിച്ചത്.

പാലക്കാട് ജില്ലയില്‍ നിന്നും 61,204 അപേക്ഷകരാണുണ്ടായിരുന്നത്. ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നാണ് ഏറ്റവും അധികം അപേക്ഷകള്‍ ലഭിച്ചത്. 6,664 അപേക്ഷകളാണ് മണ്ഡലത്തില്‍ നിന്ന് ലഭിച്ചത്. തൃത്താല 4,419, പട്ടാമ്പി 3,404, ഷൊര്‍ണൂര്‍ 3,424, ഒറ്റപ്പാലം 4,506, കൊങ്ങാട് 4,512, മണ്ണാര്‍ക്കാട് 5,885, മലമ്പുഴ 7,067, പാലക്കാട് 5,281, തരൂര്‍ 4,525, ചിറ്റൂര്‍ 4,981, നെന്മാറ 6,536 എന്നിങ്ങനെയാണ് പാലക്കാട് ജില്ലയിലെ മണ്ഡലം തിരിച്ചുള്ള കണക്ക്.

തൃശൂര്‍ ജില്ലയിലാകട്ടെ ആകെമൊത്തം 54,113 അപേക്ഷകരാണുണ്ടായിരുന്നത്. ചേലക്കര 4,525, കുന്നംകുളം 4,228, ഗുരുവായൂര്‍ 4,468, മണലൂര്‍ 4,128, വടക്കാഞ്ചേരി 3,992, ഒല്ലൂര്‍ 5,072, തൃശൂര്‍ 2,821, നാട്ടിക 4,914, കയ്പ്പമംഗലം 4,446, ഇരിഞ്ഞാലക്കുട 4,274, പുതുക്കാട് 4,269, ചാലക്കുടി 3,943, കൊടുങ്ങല്ലൂര്‍ 3,033 എന്നിങ്ങനെയാണ് തൃശൂര്‍ ജില്ലയില്‍ നിന്നും ലഭിച്ച അപേക്ഷള്‍.

എറണാകുളം ജില്ലയില്‍ നവകേരള സദസ് എല്ലാ മണ്ഡലങ്ങളിലും പൂര്‍ത്തീകരിച്ചിട്ടില്ല. കാനം രാജേന്ദ്രന്റെ നിര്യാണത്തെത്തുടര്‍ന്ന് തൃപ്പൂണിത്തുറ, തൃത്താക്കര, കുന്നത്തുനാട്, പിറവം എന്നീ മണ്ഡലങ്ങളിലെ സദസ് അടുത്ത മാസത്തേയ്ക്ക് മാറ്റിവെച്ചിരിക്കുകയാണ്. ജില്ലയില്‍ നിന്ന് ഇതുവരെ ലഭിച്ചത് 40,330 അപേക്ഷകളാണ്. പെരുമ്പാവൂര്‍ 5,000, അങ്കമാലി 3,123, ആലുവ 4,238, കളമശേരി 4,425, പറവൂര്‍ 5,459, വൈപ്പിന്‍ 4,336, കൊച്ചി 3,909, എറണാകുളം 2,056, മൂവാറ്റുപുഴ 3,874, കോതമംഗലം 3,910. അവശേഷിക്കുന്ന നാല് മണ്ഡലങ്ങളില്‍കൂടി നവകേരള സദസ് സംഘടിപ്പിക്കാന്‍ സാധിച്ചാല്‍ മാത്രമേ അപേക്ഷകള്‍ പൂര്‍ണമായും സര്‍ക്കാരിലേയ്ക്ക് എത്തൂ.

ഇടുക്കി ജില്ലയിലാകെ 42,237 അപേക്ഷകരാണുണ്ടായിരുന്നത്. ദേവികുളത്തു നിന്ന് 9,775 അപേക്ഷകളാണ് എത്തിയത്. ഇതുതന്നെയാണ് ജില്ലയിലെ ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ള മണ്ഡലവും. ഉടുമ്പന്‍ചോല 6,088, തൊടുപുഴ 9,436, ഇടുക്കി 8,203, പീരുമേട് 8,735 എന്നിങ്ങനെയാണ് ഇടുക്കിയിലെ കണക്കുകള്‍. കോട്ടയം ജില്ലയില്‍ നിന്ന് ആകെ ലഭിച്ചത് 42,656 അപേക്ഷകളാണ്. പാല 3,668, കടുത്തുരുത്തി 3,856, വൈക്കം 7,667, ഏറ്റുമാനൂര്‍ 4,798, കോട്ടയം 4,512, പുതുപ്പള്ളി 4,313, ചങ്ങനാശ്ശേരി 4,656, കാഞ്ഞിരപ്പള്ളി 4,392, പൂഞ്ഞാര്‍ 4,794 എന്നിങ്ങനെയാണ് കോട്ടയത്തു നിന്നും ലഭിച്ച അപേക്ഷകളുടെ കണക്ക്.

ആലപ്പുഴ ജില്ലയില്‍ നിന്ന് ആകെ 53,042 അപേക്ഷകളാണ് ലഭിക്കുന്നത്. കുട്ടനാട് മണ്ഡലത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത്. അരൂര്‍ 7,216, ചേര്‍ത്തല 6,965, ആലപ്പുഴ 5,265, അമ്പലപ്പുഴ 5,979, കുട്ടനാട് 8,012, ഹരിപ്പാട് 5,772, കായംകുളം 4,800, മാവേലിക്കര 4,117, ചെങ്ങന്നൂര്‍ 4,916. പത്തനംതിട്ട ജില്ലയില്‍ നിന്ന് 23,610 അപേക്ഷകളാണ് ലഭിച്ചത്. തിരുവല്ല 4,840, റാന്നി 3,964, ആറന്മുള 5,558, കോന്നി 4,516, അടൂര്‍ 4,732 എന്നിങ്ങനെയാണ് പത്തനംതിട്ട ജില്ലയിലെ അപേക്ഷകളുടെ കണക്ക്.

കൊല്ലം ജില്ലയില്‍ നിന്നാകെ 50,938 അപേക്ഷകളാണ് ലഭിച്ചത്. കരുനാഗപ്പള്ളി 7,768, ചവറ 5,049, കുന്നത്തൂര്‍ 5,454, കൊട്ടാരക്കര 3,675, പത്തനാപുരം 3,634, പുനലൂര്‍ 4,089, ചടയമംഗലം 4,526, കുണ്ടറ 4,857, കൊല്ലം 3,627, ഇരവിപുരം 4,105, ചാത്തന്നൂര്‍ 4,154. എന്നിങ്ങനെയാണ് മണ്ഡലങ്ങളുടെ കണക്കുവിവരം.

തലസ്ഥാന നഗരിയില്‍ നിന്നും ആകെ ലഭിച്ചത് 63,814 അപേക്ഷകളാണ്. കാട്ടാക്കടയിലാണ് ഏറ്റവും അധികം അപേക്ഷകരുള്ളത്. വര്‍ക്കല 5,718, ആറ്റിങ്ങല്‍ 6,238, ചിറയന്‍കീഴ് 4,364, നെടുമങ്ങാട് 4,501, വാമനപുരം 4,590, കഴക്കൂട്ടം 3,319, തിരുവനന്തപുരം 2,182, അരുവിക്കര 4,802, പാറശാല 5,795, കാട്ടാക്കട 7,583, കോവളം 3,765, നെയ്യാറ്റിന്‍കര 5,384, വട്ടിയൂര്‍ക്കാവ് 2,542, നേമം 3,031. എന്നിങ്ങനെ നവകേരള സദസില്‍ ഇതുവരെ ലഭിച്ചത് 6,21,167 അപേക്ഷകളാണ്.