‘ ആകാംക്ഷ ഇരട്ടിയാക്കി വാലിബൻ ‘;മലൈക്കോട്ടെ വാലിബന്റെ പുതിയ പോസ്റ്റർ പുറത്ത്

ജടാധാരികളായ ഒരുകൂട്ടം സന്യാസിമാരുടെ നടുവിൽ മോഹൻലാൽ ഇരിക്കുന്നതായാണ് പുറത്തുവന്നിരിക്കുന്ന പോസ്റ്ററിലുള്ളത്.

0
262

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടെ വാലിബൻ. മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടെയാണ് ‘മലൈക്കോട്ടൈ വാലിബൻ’. സിനിമയെക്കുറിച്ചുള്ള ഓരോ അപ്ഡേറ്റുകൾക്കും ​ഗംഭീര വരവേൽപ്പാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ആരാധകരെ കൂടുതൽ ആവേശത്തിലാഴ്ത്തി ക്രിസ്‍മസ് ദിനത്തിൽ വാലിബന്റെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

പ്രേക്ഷകർക്ക് ക്രിസ്മസ് ആശംസകൾ കുറിച്ച് കൊണ്ടാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ജടാധാരികളായ ഒരുകൂട്ടം സന്യാസിമാരുടെ നടുവിൽ മോഹൻലാൽ ഇരിക്കുന്നതായാണ് പുറത്തുവന്നിരിക്കുന്ന പോസ്റ്ററിലുള്ളത്. ഏറെ സസ്‌പെൻസ് നിറക്കുന്ന ചിത്രമായിരിക്കും മലൈക്കോട്ടൈ വാലിബൻ എന്നുറപ്പിക്കുന്ന പോസ്റ്റർ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

മലൈക്കോട്ടൈ വാലിബന്റെ റിലീസിന് 30 ദിവസങ്ങള്‍ മാത്രമാണ് ഇനിയുള്ളത്. 2024 ജനുവരി 25നാണ് ചിത്രം തിയറ്ററിൽ എത്തുക. വൻ ക്യാൻവസിലാണ് മലൈക്കോട്ടൈ വാലിബൻ സിനിമ എത്തുക എന്ന് വ്യക്തമാണ്. മോഹൻലാലിനു പുറമേ സോണാലി കുല്‍ക്കര്‍ണിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരും മലൈക്കോട്ടൈ വാലിബനിലുണ്ടാകും.