വയലിൽ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ച നിലയിൽ

പന്നിക്ക് വേണ്ടി വെച്ച വൈദ്യുത കെണിയിൽ നിന്നുമാണ് ഉണ്ണികൃഷ്ണന് ഷേക്കറ്റത് എന്നാണ് കരുതുന്നത്.

0
214

തൃശൂർ: ചേലക്കരയിൽ വയലിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. വെല്ലങ്ങിപ്പാറ മുണ്ടാരപ്പുള്ളി വീട്ടിൽ ഉണ്ണികൃഷ്ണൻ (50) ആണ് മരിച്ചത്. ഷോക്കേറ്റതാണ് മരണകാരണം എന്നാണ് കണ്ടെത്തൽ.

വയലിൽ കാർഷിക വിളകൾ നശിപ്പിക്കുന്നതിനായി പന്നികൾ എത്തുന്നത് പതിവാണ്. അതിനാൽ പന്നിക്ക് വേണ്ടി വെച്ച വൈദ്യുത കെണിയിൽ നിന്നുമാണ് ഉണ്ണികൃഷ്ണന് ഷേക്കറ്റത് എന്നാണ് കരുതുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെല്ലങ്ങിപ്പാറ സ്വദേശി വിജയൻ, മണികണ്ഠൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.