ശബരിമല തീർത്ഥാടകർക്ക് അടിയന്തരമായി സൗകര്യമൊരുക്കണം ; സ്പെഷ്യൽ സിറ്റിംഗിൽ ഹൈക്കോടതിയുടെ നിർദേശം

കോട്ടയം, പാലാ, പൊൻകുന്നം അടക്കമുള്ള സ്ഥലങ്ങളിൽ തടഞ്ഞു വച്ചിരിക്കുന്ന ഭക്തർക്ക് അടിയന്തരമായി സൗകര്യങ്ങൾ ഒരുക്കാൻ ഹൈക്കോടതി നിർദേശം നൽകി.

0
214

ശബരിമല തീർത്ഥാടകർക്ക് അടിയന്തരമായി സൗകര്യങ്ങൾ ഒരുക്കണമെന്ന് ഹൈക്കോടതി നി​ർദേശം. ശബരിമലയിലെ തിരക്ക് സംബന്ധിച്ച് അവധി ദിനത്തിൽ സ്പെഷ്യൽ സിറ്റിംഗ് നടത്തിയാണ് ഹൈക്കോടതി‌ നിർദ്ദേശം നൽകിയത്. കോട്ടയം, പാലാ, പൊൻകുന്നം അടക്കമുള്ള സ്ഥലങ്ങളിൽ തടഞ്ഞു വച്ചിരിക്കുന്ന ഭക്തർക്ക് അടിയന്തരമായി സൗകര്യങ്ങൾ ഒരുക്കാൻ ഹൈക്കോടതി നിർദേശം നൽകി. ഭക്ഷണവും വെള്ളവുമില്ലാത്ത സ്ഥിതിയുണ്ട്. ഇക്കാര്യങ്ങൾ പരിഹരിക്കാനും നിർദേശമുണ്ട്.

ആവശ്യമെങ്കിൽ സംസ്ഥാന പൊലീസ് മേധാവി നേരിട്ടിടപ്പെടണമെന്നും ഹൈക്കോടതി നിർദേശിച്ചു. യാതൊരു ബുക്കിംഗും ഇല്ലാതെ എത്തുന്നവരെ കടത്തിവിടുന്ന കാര്യത്തിൽ കർശനമായ നിയന്ത്രണങ്ങൾ വേണം. ശബരിമലയിൽ കനത്ത ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഒരുലക്ഷത്തിലേറെ പേരാണ് ഞായറാഴ്ച പതിനെട്ടാം പടി കയറിയത്. പൊൻകുന്നത്ത് സൗകര്യങ്ങളില്ലെന്ന് പരാതികൾക്കിടയിലാണ് അവധി ദിവസം ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തിയത്.