ചിറ്റൂര്‍ പള്ളിയില്‍ ജനാഭിമുഖ കുര്‍ബാനയെ ചൊല്ലി തർക്കം ; പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി

ഇവിടെ ജനാഭിമുഖ കുർബാന നടത്താനായിരുന്നു അതിരൂപത തീരുമാനം. എന്നാൽ കുർബാനയ്ക്ക് മുൻപേ ചിലർ വന്നു ഏകീകൃത കുർബാന നടത്തണമെന്ന ആവശ്യം ഉയർത്തുകയായിരുന്നു.

0
155

കൊച്ചി: എറണാകുളം ചിറ്റൂർ സെന്റ് തോമസ് പള്ളിയിൽ ജനാഭിമുഖ കുർബാന അർപ്പിക്കുന്നത് തടയാൻ ശ്രമം. പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇവിടെ ജനാഭിമുഖ കുർബാന നടത്താനായിരുന്നു അതിരൂപത തീരുമാനം. എന്നാൽ കുർബാനയ്ക്ക് മുൻപേ ചിലർ വന്നു ഏകീകൃത കുർബാന നടത്തണമെന്ന ആവശ്യം ഉയർത്തുകയായിരുന്നു. അള്‍ത്താരക്കടുത്തേക്ക് എത്തി വൈദികന്റെ കുര്‍ബാന തടസപ്പെടുത്തുന്ന ഇടപെടലിലേക്ക് പ്രതിഷേധക്കാര്‍ നീങ്ങി. തുടര്‍ന്ന് ജനാഭിമുഖ കുര്‍ബാനയെ അനുകൂലിക്കുന്നവര്‍ പ്രതിഷേധക്കാര്‍ക്കെതിരെ രംഗത്തെത്തി. തുടർന്ന് കുര്‍ബാന പൂര്‍ണമായി തടസപ്പെട്ടു.

വൈദികന്‍ ഇടപെട്ട് ഭൂരിപക്ഷ അനുകൂലത്തോടെ വീണ്ടും കുര്‍ബാന പുനരാരംഭിച്ചെങ്കിലും പ്രതിഷേധക്കാര്‍ രംഗത്തെത്തി. തുടര്‍ന്ന് പള്ളിയിലേക്ക് പൊലീസ് എത്തി പ്രതിഷേധക്കാരെ നീക്കി. എന്നിരുന്നാലും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ട്. രാവിലെ ജനാഭിമുഖ കുര്‍ബാന നടത്തിയാല്‍ തടയുമെന്ന് ഔദ്യോഗിക പക്ഷം എറണാകുളത്ത് നടന്ന പ്രതിഷേധത്തില്‍ വ്യക്തമാക്കിയിരുന്നു.