വയനാട് വാകേരിയിൽ വീണ്ടും കടുവ ഭീതി ; പശുക്കിടാവിനെ കടിച്ചു കൊന്നു

വയനാട്ടിൽ ഭീതി പടർത്തിയ നരഭോജി കടുവയെ പിടികൂടിയതിന്റെ പിന്നാലെയാണ് വീണ്ടും കടുവ ആക്രമണം ഉണ്ടായിരിക്കുന്നത്.

0
180

വയനാട്: വാകേരിയിൽ വീണ്ടും കടുവ ഭീതി . പശുക്കിടാവിനെ കടിച്ചു കൊന്നു. ഞാറക്കാട്ടില്‍ സുരേന്ദ്രന്റെ പശുവിനെയാണ് കൊന്നത്. ഞായറാഴ്ച പുലർച്ചയോടെയാണ് സംഭവം. വയനാട്ടിൽ ഭീതി പടർത്തിയ നരഭോജി കടുവയെ പിടികൂടിയതിന്റെ പിന്നാലെയാണ് വീണ്ടും കടുവ ആക്രമണം ഉണ്ടായിരിക്കുന്നത്. വനംവകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്.

പത്ത് ദിവസത്തെ നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവ കർഷകനെ കടിച്ചു കൊന്ന നരഭോജി കടുവ കൂട്ടിലകപ്പെട്ടത്. ഈ കടുവയെ തൃശ്ശൂർ പുത്തൂര്‍ സുവോളജിക്കല്‍ പാർക്കിലേക്ക് മാറ്റിയിരിക്കുകയാണ്.