ശ്രീകാര്യത്തെ മണ്ണിടിച്ചിൽ ; മണ്ണിനടിയിൽ കുടുങ്ങിക്കിടന്ന രണ്ടാമത്തെ ആളെയും പുറത്തെടുത്തു

അയിരൂർ സ്വദേശി വിനയനെയാണ് ആദ്യം രക്ഷപ്പെടുത്തിയത്. എന്നാൽ ബീഹാർ സ്വദേശി ദീപക് മണ്ണിനടിയിൽ പെട്ടുപോയിരുന്നു.

0
203

തിരുവനന്തപുരം: ശ്രീകാര്യത്ത് തൊഴിലാളികളുടെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ രണ്ടാമത്തെ തൊഴിലാളിയേയും പുറത്തെടുത്തു. ഡ്രെയിനേജ് കുഴിയെടുക്കുന്നതിനിടെയാണ് രണ്ട് തൊഴിലാളികളുടെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീണത്. അപകടത്തിൽപെട്ട ഒരാളെ ആദ്യം പുറത്തെടുത്തിരുന്നു. അയിരൂർ സ്വദേശി വിനയനെയാണ് ആദ്യം രക്ഷപ്പെടുത്തിയത്. എന്നാൽ ബീഹാർ സ്വദേശി ദീപക് മണ്ണിനടിയിൽ പെട്ടുപോയിരുന്നു.

മൂന്നരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ദീപക്കിനെ പുറത്തെടുത്തത്. 10 അടി താഴ്ചയിലേക്കാണ് മണ്ണിടിഞ്ഞുവീണത്. മണ്ണ് മാറ്റാൻ ശ്രമിക്കുന്നതിനിടെ വീണ്ടും മണ്ണിടിയുന്ന സാഹചര്യമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.