ശബരിമലയിൽ തിരക്ക് തുടരുന്നു; ഇന്നലെ എത്തിയത് 97000 പേർ

0
126

പത്തനംതിട്ട: ശബരിമലയിൽ ഭക്തജന തിരക്ക് തുടരുന്നു. ഇന്നലെ മാത്രം സന്നിധാനത്ത് എത്തിയത് 97000 ഓളം അയ്യപ്പ ഭക്തരെന്നാണ് ഔദ്യോഗിക കണക്ക്. ദർശനത്തിനായി ഭക്തരുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. പുല്ലുമേട് കാനനപാത വഴിയും ഭക്തജന പ്രവാഹം തുടരുകയാണ്. ഭക്തജന തിരക്ക് കാരണം പമ്പയിൽ കർശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം വരും മണിക്കൂറുകളിൽ തിരക്കിൽ വർദ്ധനവ് ഉണ്ടായാൽ ജില്ലയുടെ പല ഭാഗങ്ങളിലും വാഹന നിയന്ത്രണത്തിനും സാധ്യതയുണ്ട്. ഇന്ന് രാവിലെ ആറ് മണിവരെ പടി ചവിട്ടിയത് 21000 ഭക്തരെന്നാണ് ഔദ്യോഗിക കണക്ക്. തങ്കയങ്കിമായുള്ള ഘോഷയാത്ര മറ്റന്നാൾ ശബരിമലയിൽ എത്തും. 27ന് മണ്ഡലപൂജയോടെ നട അടയ്ക്കും.