വിനോദയാത്രക്ക് പോകാൻ പണം നൽകിയില്ല ; പ്ലസ് വൺ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു

വിനോദയാത്രക്ക് പോകാൻ വീട്ടിൽ നിന്നും പണം നൽകാത്തതിൽ മനംനൊന്താണ് വിദ്യാർത്ഥിനി ജീവനൊടുക്കിയതെന്നാണ് വിവരം.

0
199

തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നാവായിക്കുളം കുടവൂർ ചാന്നാരുകോണം ലക്ഷ്മി വിലാസത്തിൽ ശ്രീലക്ഷ്മി ( 17) ആണ് മരിച്ചത്. ഞെക്കാട് ഗവ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയാണ് ശ്രീലക്ഷ്മി.

കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം. വിനോദയാത്രക്ക് പോകാൻ വീട്ടിൽ നിന്നും പണം നൽകാത്തതിൽ മനംനൊന്താണ് വിദ്യാർത്ഥിനി ജീവനൊടുക്കിയതെന്നാണ് വിവരം.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056 )