യു ഡി എഫുകാരോടാണ്! നവ കേരള സദസ് ഉയർത്തിയത് പിണറായി വിജയന്റെ യശസ്

അതേ, നവകേരള സദസുകൊണ്ട് ലോക ഭരണ ചരിത്രത്തിൽ, ഭരണ സംവിധാനത്തിൽ പുതിയ ചരിത്രം എഴുതിചേർക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

0
997

മനോജ് വാസുദേവ് 

36 ദിവസം, 136 മണ്ഡലങ്ങൾ, 136 പൊതുയോഗം, 136 പ്രഭാത യോഗം. ഒരു പരിപാടിയിൽ ചുരുങ്ങിയത് സംഭവിക്കുന്നത് പതിനായിരം പേരോട്. ചുരുങ്ങിയ കണക്ക് വെച്ച് നോക്കിയാൽ ഇതിനകം മുഖ്യമന്ത്രി പിണറായി വിജയൻ സംവദിച്ചത് ഒരു കോടി 36 ലക്ഷം ആളുകളോട്. ഒപ്പം 20 മന്ത്രിമാരും. ഇതിനുപുറമെയാണ് ഓരോ നാട്ടിലും കവലകളിലും വീട്ടുമുറ്റത്തും കാത്തുനിന്ന അമ്മമാരും കുട്ടികളും യുവാക്കളും അടങ്ങുന്ന ജനക്കൂട്ടം. ഇതും കൂടിയാകുമ്പോൾ കണക്ക് രണ്ട് കോടി കവിയും. ഇങ്ങനെ വന്നവരിൽ കോൺഗ്രസുകാരുണ്ട്, ബിജെപി അനുഭാവികൾ ഉണ്ട്. പ്രത്യക്ഷത്തിൽ രാഷ്ട്രീയം പറയാത്തവരുമുണ്ട്. അങ്ങനെ കേരളത്തിന്റെയാകെ പരിശ്ഛേദമായി നവ കേരള സദസ് മാറി.

ഓരോ നവ കേരള സദസിലും ലഭിച്ചത് നിരവധി പരാതികൾ. ഏറ്റവും കുറവ് കണക്കെടുത്താൽ ഏതാണ്ട് ആറുലക്ഷം പരാതികൾ. അവയൊക്കെ നേരിട്ട് മനസിലാക്കി തുടർ പരിഹാരവും നിർദ്ദേശവും നൽകി മുഖ്യമന്ത്രി. അതേ, ലോക ഭരണ ചരിത്രത്തിൽ, ഭരണ സംവിധാനത്തിൽ പുതിയ ചരിത്രം എഴുതിചേർക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

അസാധ്യമായ ഇച്ഛാശക്തിയും മനക്കരുത്തും നിശ്ചയ ദാർഢ്യവും ഒരു ഭരണ സംവിധാനത്തെ ആകെ ഒരുപോലെ ചലിപ്പിക്കും എന്നതിന്റെ തെളിവാണ് നവ കേരള സദസിലൂടെ മുഖ്യമന്ത്രി തെളിയിച്ചത്. ഇതിങ്കം പരിഹരിച്ചത് പതിനായിരക്കണക്കിന് പരാതികൾ. ആറു ലക്ഷം പരാതിയിൽ എല്ലാം പരിഹരിക്കാൻ ആകുമെന്ന് ഞങ്ങളും വിശ്വസിക്കുന്നില്ല. എന്നാൽഒരു ഉറപ്പുണ്ട്, ലഭിച്ച പരാതികളിൽ 70 ശതമാനവും പരിഹരിക്കും എന്നതുതന്നെ ആ ഉറപ്പ്. മലപ്പുറം ജില്ലയിൽ ഒരു കുട്ടിയുടെ ചികിത്സക്കായി 34 ലക്ഷം പരാതി ലഭിച്ചയുടൻ അനുവദിച്ചു. തൃശൂർ ജില്ലയിൽ ഒല്ലൂരിൽ 344 കുടുംബങ്ങൾക്ക് പട്ടയം, തിരുവല്ലയിൽ 27 പാവങ്ങൾക്ക് പട്ടയം. കാസർകോട് ഒരു വിദ്യാർത്ഥിനിയുടെ തുടർ പഠനവിഷയത്തിൽ കൈത്താങ്, മൂവാറ്റുപുഴയിൽ ഉടനടി തുടർ നടപടി പ്രഖ്യാപനം… അങ്ങനെ പോകുന്നു നവ കേരള സദസിന്റെ സാഫല്യം.

കാസർകോട്ട് ലീഗ് നേതാവ് എൻ എ അബൂബക്കർ, വയനാട്ടിൽ വനിതാ ലീഗ് നേതാവ് മിസിരിയ, കൊയിലാണ്ടിയിൽ യൂത്ത് ലീഗ് നേതാവ് ഷാഹുൽ, വടകരയിൽ എം എസ് എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷരീഫ്, പാലക്കാട്‌ കെപിസിസി മുൻ സെക്രട്ടറി പി വി ഗോപിനാഥ്, മണ്ണാർക്കാട്ട് നഗരസഭ ചെയർപേഴ്സണും വനിതാ ലീഗ് നേതാവുമായ എം കെ മുഹ്സിന, പത്തനംതിട്ടയിൽ കോൺഗ്രസ് നേതാക്കളുടെ വലിയ നിര, തിരുവനന്തപുരം ജില്ലയിൽ കെ പി സി സി മുൻ ഭാരവാഹികളായ വിനോദ്, ശ്യാം തുടങ്ങി നിരവധി പേർ. ഇവരൊക്കെ ഒരേ മനസോടെ പറഞ്ഞത് വികസന വിഷയത്തിൽ പിണറായി സർക്കാരിനൊപ്പം ആണ് തങ്ങളെല്ലാവരും എന്നാണ്.

ഇതിനപ്പുറത്താണ് ഓരോ മണ്ഡലങ്ങളിലും തടിച്ചു കൂടിയ ജനങ്ങളുടെ പ്രതികരണം. ഏത് പ്രതിസന്ധിയിലും തങ്ങളെ ചേർത്തു പിടിക്കാൻ ഒരു സർക്കാർ, നയിക്കാൻ പിണറായി വിജയനെ പോലെ ഒരു മുഖ്യമന്ത്രി. അഴീക്കോട്ടെ മീനാക്ഷിയമ്മയും നേമത്തെ റസൽ രാജുവും വയനാട്ടെ സുശീലയും കാസർകോട്ടെ രാജീവിയും മൂവാറ്റുപുഴയിലെ ഫൗസിയയും മങ്കടയിലെ റൂബിയത്തും സിർധാരയും ആറ്റിങ്ങലിലെ പ്രസീതയും ഒക്കെ ഇതേ കാര്യം ഒരേ മനസോടെ പറയുന്നു.

ഒരു നാട് എങ്ങനെയാകണം, അത് എങ്ങനെ മാറ്റിയെടുക്കണം എന്ന വീക്ഷണം, അത് നടപ്പാക്കാൻ ജനങ്ങളിൽ നിന്ന് ലഭിക്കുന്ന നിർദേശം അതൊക്കെയാണ്‌ ഈ സദസ്സിൽ നിന്നും ഉരുതിരിഞ്ഞ വലിയ സന്ദേശം. പിണറായി വിജയൻ എന്ന ദീർഘ വീക്ഷണമുള്ള ഒരു ജനകീയ ഭരണാധികാരിയുടെ കാഴ്ചപ്പാട് തന്നെയാണ് നവ കേരള സദസിന്റെ വിജയം.

ഇനി കോൺഗ്രസുകാരിലേക്ക്. എന്തിനാണ് എന്നറിയാത്ത പ്രതിഷേധം. ജനാധിപത്യത്തിലെ സകല സീമകളും ലംഘിച്ചുള്ള ആഭാസത്തരം. പിന്നാലെ വി ഡി സതീശൻ എന്ന പ്രതിപക്ഷ നേതാവിന്റെ വികടത്തരം, അസൂയ, കുശുമ്പ്. സ്വന്തം നേട്ടത്തിനായി പ്രവർത്തകരെ കൊലയ്ക്ക് കൊടുക്കുന്ന ഒറ്റുകാരൻ. തുണിയഴിച്ചുള്ള നാറിയ സമരഭാസം. എന്നിട്ടും കേരളം എന്തുകൊണ്ട് ഈ സമരത്തെ ഒന്ന് തിരിഞ്ഞുപോലും നോക്കാതിരുന്നു എന്നതിന് ഉത്തരം ലളിതം – മാധ്യമ പരിലാളന കോൺഗ്രസിന് മാത്രം എന്നതുകൊണ്ടുതന്നെ.

മാധ്യമങ്ങൾക്ക് എന്ത് വിലയുണ്ട് എന്ന് കൂടി തെളിയിക്കുന്നുണ്ട് നവ കേരള സദസ്. ഓരോ മണ്ഡലങ്ങളിലും ഇക്കൂട്ടർ നടത്തിയ നെഗറ്റീവ് വാർത്തകൾ മാത്രം മതി അത് തെളിയിക്കാൻ. സതീശന്റെയും കനഗോലുവിന്റെയും ഉച്ചിഷ്‌ടം മാത്രം കഴിക്കുന്ന മാധ്യമ പ്രവർത്തകർ പക്ഷേ കൊണ്ടുനടന്ന്‌ കഥകൾ ഉണ്ടാക്കി. ഞങ്ങൾക്ക് നേരിട്ട് ലഭിച്ച പ്രതികരണം ഇത് തെളിയിക്കുന്നു.

പ്രതിപക്ഷത്തിന്, പ്രത്യേകിച്ച് കോൺഗ്രസിന് വലിയ തിരിച്ചടിയാണ് അവരുടെ ബഹിഷ്കരണം നൽകിയത്. നവ കേരള സദസ്സുമായി സഹകരിക്കാതിരിക്കാൻ കോൺഗ്രസിന് ആഹ്വാനം ചെയ്യാമായിരുന്നു. ബഹിഷ്‌കരിക്കാൻ പറഞ്ഞില്ലായിരുന്നുവെങ്കിൽ കോൺഗ്രസ് അനുഭാവികൾക്ക് അവരുടെ ശബ്ദം ഈ സദസിൽ മുഴക്കാമായിരുന്നു. വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ചെയ്യുമ്പോൾ വി ഡി സതീശൻ പറഞ്ഞ കാര്യങ്ങൾ പോലെ നവ കേരള സദസിലും അത് പറയാമായിരുന്നു. എന്നാൽ, അഭിപ്രായം പറയാനുള്ള അവകാശം പോലും എം എൽ എമാർക്ക് നിഷേധിച്ച വി ഡി സതീശന്റെ കടുത്ത പരാജയം കൂടി നവ കേരള സദസ് വിളിച്ചുപറയുന്നു.

ആദ്യം പറഞ്ഞ കാര്യം തന്നെ ആവർത്തിക്കുന്നു. 136 മണ്ഡലങ്ങളിൽ, കോടിക്കണക്കിനു ജനങ്ങളോട് നേരിട്ട് സംവദിച്ച നവ കേരള സദസ് ചരിത്രം ആകുന്നത് ഇങ്ങനെയുമാണ്.