ജെ എൻ 1; രാജ്യത്ത് 656 പുതിയ കോവിഡ് കേസുകൾ, നിർദ്ദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യവ്യാപകമായി മരണസംഖ്യ 5,33,333 ആയി ഉയർന്നു.

0
240

ന്യൂഡൽഹി: രാജ്യത്ത് ഇന്ന് 656 പുതിയ കോവിഡ് -19 കേസുകൾകൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ സജീവ കേസുകളുടെ എണ്ണം 3,420 ൽ നിന്ന് 3,742 ആയി വർദ്ധിച്ചതായി മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യവ്യാപകമായി മരണസംഖ്യ 5,33,333 ആയി ഉയർന്നു.

കോവിഡ് കേസിലെ മരണനിരക്ക് 1.18 ശതമാനമാണ്. കൊവിഡ് ഉപ-വേരിയന്റ് ജെ എൻ 1 ആദ്യമായി കണ്ടെത്തിയത് കേരളത്തിലാണ്. ഒരു ദിവസം ഏറ്റവും കൂടുതൽ സജീവമായ കേസുകൾ (126) രേഖപ്പെടുത്തിയതും കേരളത്തിലാണെന്ന് (Kerala covid case) കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കർണാടക (96), മഹാരാഷ്ട്ര (35), ഡൽഹി (16), തെലങ്കാന (11), ഗുജറാത്ത് (10) എന്നിവയുൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിൽ ദിവസേനയുള്ള സജീവമായ കേസുകൾ വർദ്ധിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച 333 പേർ നിന്ന് സുഖം പ്രാപിച്ചു. ഇതോടെ മൊത്തം സുഖം പ്രാപിച്ചവരുടെ എണ്ണം 4.44 കോടിയായി (4,44,71,545). ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് സുഖം പ്രാപിച്ചവരുടെ നിരക്ക് 98.81 ശതമാനമാണ്. രാജ്യത്തെ ഇതുവരെയുള്ള കോവിഡ് കേസുകളുടെ എണ്ണം 4.50 കോടിയാണ് (4,50,08,620). രാജ്യത്ത് ഇതുവരെ 220.67 കോടി ഡോസ് കൊവിഡ് വാക്സിനുകൾ നൽകിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കോവിഡ് കേസുകളുടെ നിലവിലെ വർദ്ധനവ് ആശങ്കയ്‌ക്ക് കാരണമല്ലെന്നും പരിഭ്രാന്തരാകരുതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. എങ്കിലും മുൻകരുതൽ നടപടിയായി കോമോർബിഡിറ്റി ഉള്ള ആളുകൾ മാസ്ക് ധരിക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.