കൊവിഡ്: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 266 കേസുകൾ, ജാഗ്രതയോടെ ആരോഗ്യവകുപ്പ്

കർണാടകയിലും കൊവിഡ് കേസുകൾ കൂടുകയാണ്. 70 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്.

0
286

ദില്ലി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 423 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 3420 ആയി. രാജ്യത്തെ 83.97 ശതമാനം കൊവിഡ് രോ​ഗികളും നിലവിൽ കേരളത്തിലാണ്. 24 മണിക്കൂറിനിടെ 266 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 2872 ആയി. രണ്ട് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.

അതേസമയം, കർണാടകയിലും കൊവിഡ് കേസുകൾ കൂടുകയാണ്. 70 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്.