തിരുവനന്തപുരം : സംസ്ഥാനം കടം എടുക്കുന്ന വിഷയത്തിൽ ഭരണഘടനാ വിരുദ്ധമായ നടപടിയാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഞങ്ങൾക്കത് ആവാം നിങ്ങൾക്കാകില്ല എന്ന നിലപാടാണ് വായ്പ എടുക്കുന്ന വിഷയത്തിൽ കേന്ദ്രസർക്കാരിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവളത്തെ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര നയം പാവപ്പെട്ടവരെ കൂടുതൽ പാവപ്പെട്ടവരാക്കുക എന്നതാണ് . എന്നാൽ കേരളത്തിൻറെ നയം അതല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
ദരിദ്രർ ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്. 2025 നവംബർ ഒന്നാകുന്നതോടെ അതിദാരിദ്രം തുടച്ചുനീക്കും. രാജ്യത്ത് മറ്റൊരു സംസ്ഥാനവും ഇത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ല. ഇടതുപക്ഷ സർക്കാരിന് മാത്രമേ ഇത്തരമൊരു പ്രഖ്യാപനം സാധ്യമാകൂയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.