‘സതീശൻ താൻപ്രമാണത്തിന്റെ ആൾരൂപം’ ; പ്രതിപക്ഷ നേതാവിനെ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്

. പ്രതിപക്ഷ നേതാവായ ശേഷമാണ് സതീശൻ പുറത്തെ ലോകം കണ്ടത്. അടുത്ത പ്രതിപക്ഷ നേതാവിനുള്ള സീറ്റ് ബുക്കിങ് ടവ്വൽ മാത്രമാണ് സതീശനെന്നും റിയാസ് പരിഹസിച്ചു.

0
140

തിരുവനന്തപുരം : പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. സതീശൻ താൻപ്രമാണിത്തത്തിന്റെ ആൾരൂപമാണെന്ന് മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവായ ശേഷമാണ് സതീശൻ പുറത്തെ ലോകം കണ്ടത്. അടുത്ത പ്രതിപക്ഷ നേതാവിനുള്ള സീറ്റ് ബുക്കിങ് ടവ്വൽ മാത്രമാണ് സതീശനെന്നും റിയാസ് പരിഹസിച്ചു.

കഴിഞ്ഞ ദിവസം മന്ത്രിക്കെതിരെ പരിഹാസവുമായി സതീശൻ രം​ഗത്തെത്തിയിരുന്നു. മുഹമ്മദ് റിയാസ് മൂക്കാതെ പഴുത്തയാളാണ്. മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായതിന്‍റെ കുഴപ്പമാണ് റിയാസിന്. കേടായ റോഡിലെ കുഴി എണ്ണട്ടെ പൊതുപരാമത്ത് മന്ത്രിയെന്നായിരുന്നു സതീശന്റെ പരാമർശം. ഇതിനെതിരെയാണ് മന്ത്രി തക്ക മറുപടി കൊടുത്തത്.