ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം

സിനിമ കണ്ടു മടങ്ങുകയായിരുന്ന ചേർത്തല സ്വദേശി സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിരെ വന്ന ആഡംബര ബൈക്ക് ഇടിച്ചു കയറുകയായിരുന്നു.

0
231

തിരുവനന്തപുരം: തുമ്പയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ചേർത്തല വാരണം സ്വദേശി ഉണ്ണിക്കുട്ടൻ (35) ആണ് മരിച്ചത്. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തുമ്പ സെന്റ് സേവിയേഴ്സ് കോളജിന് മുൻപിൽ വെച്ച് എതിർ ദിശയിൽ വന്ന ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

വെള്ളിയാഴ്ച രാത്രി ഒന്നരയോടെയാണ് അപകടം നടന്നത്. സിനിമ കണ്ടു മടങ്ങുകയായിരുന്ന ചേർത്തല സ്വദേശി സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിരെ വന്ന ആഡംബര ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. കിൻഫ്രയിലെ മെഴ്സിലിസ് ഐസ് ക്രിം കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച ഉണ്ണിക്കുട്ടൻ. പരിക്കേറ്റവരെ കഴക്കൂട്ടം പൊലീസ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.