അതിർത്തിയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ; ഒരു ഭീകരനെ വധിച്ചു

കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹവുമായി ബാക്കിയുള്ള മൂന്ന് പേർ രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. പ്രദേശത്ത് തെരച്ചിൽ നടക്കുകയാണ്.

0
209

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സേന. നുഴഞ്ഞുകയറാൻ ശ്രമിച്ച നാല് ഭീകരരിൽ ഒരാളെ സുരക്ഷാ സേന വധിച്ചു. ഇന്ന് പുലർച്ചയോടെയാണ് സംഭവം നടക്കുന്നത്. വലിയ ആയുധ ശേഖരങ്ങളുമായി നാല് ഭീകര‌ർ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതായി നിരീക്ഷണ സംവിധാനങ്ങളിലൂടെ കണ്ടത്തുകയായിരുന്നു. തുടർന്നുണ്ടായ വെടിവയ്പ്പിൽ ഒരു ഭീകരൻ കൊല്ലപ്പെടുകയായിരുന്നു.

കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹവുമായി ബാക്കിയുള്ള മൂന്ന് പേർ രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. പ്രദേശത്ത് തെരച്ചിൽ നടക്കുകയാണ്.