ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് സ്കൂട്ടറുമായി കൂട്ടിയിടിച്ചു ; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

പ്ലസ് വൺ വിദ്യാർത്ഥികളായ കണ്ണിമല പാലക്കൽ ജെഫിൻ, വടകരയോലിൽ നോബിളിൻ എന്നിവരാണ് മരിച്ചത്.

0
200

കോട്ടയം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് സ്കൂട്ടറുമായി കൂട്ടിയിടിച്ചു രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പ്ലസ് വൺ വിദ്യാർത്ഥികളായ കണ്ണിമല പാലക്കൽ ജെഫിൻ, വടകരയോലിൽ നോബിളിൻ എന്നിവരാണ് മരിച്ചത്. എരുമേലി-മുണ്ടക്കയം റോഡിൽ കണ്ണിമലയിൽ വെച്ചായിരുന്നു അപകടം നടന്നത്.

വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടറും തീർത്ഥാടകരുടെ മിനി ബസ്സും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ജെഫിൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന വടകരയോലിൽ നോബിളിനെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയിൽ മരണം സംഭവിക്കുകയായിരുന്നു.