എൽപിജി വാണിജ്യ സിലിണ്ടറിന് വില കുറച്ചു

9 കിലോഗ്രാം വാണിജ്യ എൽ.പി.ജി ഗ്യാസ് സിലിണ്ടറുകളുടെ വില 39.50 രൂപയാണ് കുറച്ചത്. ഇതോടെ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽ.പി.ജി സിലിണ്ടറിന്റെ ചില്ലറ വിൽപന വില 1757.50 ആകും

0
330

ദില്ലി: രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ എൽ.പി.ജി ഗ്യാസ് സിലിണ്ടറുകളുടെ വില 39.50 രൂപയാണ് കുറച്ചത്. ഇതോടെ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽ.പി.ജി സിലിണ്ടറിന്റെ ചില്ലറ വിൽപന വില 1757.50 ആകും. മുംബൈയിൽ 1710 ഉം കൊൽക്കത്തയിൽ 1868.50 ചെന്നൈയിൽ 1929 എന്നിങ്ങനെയാണ് പുതുക്കിയ വില. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ഡൽഹിയിൽ ഗാർഹിക എൽ.പി.ജി സിലിണ്ടറിന് 820 രൂപയാണ്. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിലയിലുണ്ടായ ഇടിവാണ് വില കുറയാൻ കാരണം. എല്ലാ മാസവും എണ്ണ കമ്പനികൾ നടത്തുന്ന വില അവലോകനത്തിലാണ് തീരുമാനമുണ്ടായത്.