കെഎസ്ആര്‍ടിസിക്ക് ആശ്വാസം; വിരമിക്കൽ ആനുകൂല്യത്തിന് 5 ശതമാനം മാറ്റിയാൽ മതിയെന്ന് ഹൈക്കോടതി

0
202

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയിൽ നിന്ന് വിരമിക്കുന്ന ജീവനക്കാര്‍ക്കുള്ള ആനുകൂല്യ വിതരണത്തിനായി വരുമാനത്തിൽ നിന്ന് മാറ്റിവെക്കേണ്ട തുക ഹൈക്കോടതി വെട്ടിക്കുറച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് വരുമാനത്തിന്റെ അഞ്ച് ശതമാനം മാത്രം വിരമിക്കൽ ആനുകൂല്യത്തിനായി മാറ്റിവച്ചാൽ മതിയെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് വരുമാനത്തിന്റെ പത്ത് ശതമാനം വിരമിക്കൽ ആനുകൂല്യത്തിനായി മാറ്റിവെക്കണമെന്ന് ഉത്തരവിട്ടിരുന്നത്. പുതിയ വിധി പ്രകാരം ജനുവരി ഒന്ന് മുതൽ കെ എസ് ആര്‍ ടി സിയുടെ വരുമാനത്തിൽ നിന്ന് അഞ്ച് ശതമാനം വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാനായി മാറ്റിവെക്കേണ്ടി വരും.