സ്വർണവില മുന്നോട്ട് തന്നെ ; പവന് കൂടിയത് 200 രൂപ

ഒരു പവൻ സ്വർണത്തിന്റെ വില 46,400 രൂപയാണ്

0
255

സംസ്ഥാനത്ത് വീണ്ടും സ്വർണവില വർധിച്ചു. ​പവന് 200 രൂപയാണ് കൂടിയത് . ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 46,400 രൂപയാണ്. ഡിസംബർ 18 മുതൽ കൂടിയ സ്വർണവില പിന്നീട് കുറഞ്ഞിട്ടില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 25 രൂപ ഉയർന്നു. വിപണി വില 5600 രൂപയാണ്. ഇന്നലെ 35 രൂപ ഉയർന്നിരുന്നു. 18 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപ ഉയർന്നു.വിപണി വില 4785 രൂപയുമാണ്.

വെള്ളി വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ ഉയർന്ന് 81 രൂപയായി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.