ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബിഹുനി ഗ്രാമത്തിൽ കുട്ടികൾക്ക് തീപൊള്ളലേറ്റ് ദാരുണാന്ത്യം. ആറ് വയസും ആറുമാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. സംഭവം അറിഞ്ഞയുടനെ എത്തിയെങ്കിലും കുട്ടികൾ മരിച്ചതായി പൊലീസ് പറയുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും. അതേസമയം, സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
പൊള്ളലേറ്റ് രണ്ട് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം; ഷോർട്ട് സർക്യൂട്ടാവാമെന്ന് പൊലീസ്
ആറ് വയസും ആറുമാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.