ചെന്നൈ – കൊല്ലം റൂട്ടിൽ മറ്റൊരു ശബരി സ്പെഷ്യൽ ട്രെയിൻ കൂടി

രണ്ട് എസി കോച്ചുകൾ, 11 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, നാല് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, രണ്ട് സെക്കൻഡ് ക്സാസ് കോച്ച് (ഭിന്നശേഷി സൗഹൃദം) എന്നിങ്ങനെയാണ് സ്പെഷ്യൽ ട്രെനിന്‍റെ കോച്ചുകൾ.

0
160

കൊല്ലം: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് കൊല്ലം – ചെന്നൈ റൂട്ടിൽ പുതിയ ശബരി സ്പെഷ്യൽ ട്രെയിൻ ആരംഭിക്കുമെന്ന് ദക്ഷിണ റെയിൽവെ. നേരത്തെ പ്രഖ്യാപിച്ച ശബരി ട്രെയിനുകൾക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതോടെയാണ് റൂട്ടിൽ വീണ്ടും സ്പെഷ്യൽ സർവീസുകൾ നടത്തുന്നത്. ഇന്ന് രാത്രിയും (ഡിസംബർ 22) ഞായറാഴ്ച (ഡിസംബർ 24) രാത്രിയുമാണ് ചെന്നൈയിൽനിന്ന് കൊല്ലത്തേക്കുള്ള സർവീസുകൾ. മടക്കയാത്ര 23, 25 തീയതികളിലാണ്.

06127 ചെന്നൈ എഗ്മോർ – കൊല്ലം ഫെസ്റ്റിവൽ സ്പെഷ്യൽ ട്രെയിൻ രാത്രി 11:55നാണ് വെള്ളി, ഞായർ ദിവസങ്ങളിൽ ചെന്നൈ എഗ്മോറിൽനിന്ന് യാത്ര ആരംഭിക്കുക പിറ്റേന്ന് വൈകീട്ട് 04:30ന് ട്രെയിൻ കൊല്ലത്തെത്തും. മടക്കയാത്ര 06128 കൊല്ലം – ചെന്നൈ എഗ്മോർ ട്രെയിൻ ശനി, തിങ്കൾ ദിവസങ്ങളിൽ രാത്രി 07:35ന് കൊല്ലത്തുനിന്ന് യാത്ര ആരംഭിച്ച് പിറ്റേന്ന് ഉച്ചയ്ക്ക് 12:00ന് ചെന്നൈയിലെത്തിച്ചേരും.

രണ്ട് എസി ത്രീ ടയർ കോച്ചുകൾ, 11 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, നാല് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, രണ്ട് സെക്കൻഡ് ക്സാസ് കോച്ച് (ഭിന്നശേഷി സൗഹൃദം) എന്നിങ്ങനെയാണ് സ്പെഷ്യൽ ട്രെനിന്‍റെ കോച്ചുകൾ. ചെന്നൈ എഗ്മോർ , കൊല്ലം ഉൾപ്പെടെ 23 സ്റ്റോപ്പുകളാണ് ശബരി സ്പെഷ്യൽ ട്രെയിനിനുള്ളത്.