തോട്ടം തൊഴിലാളികൾക്ക് നേരെ പുലിയുടെ ആക്രമണം ; മൂന്ന് സ്ത്രീകള്‍ക്ക് പരിക്ക്

സംഭവത്തില്‍ പ്രതിഷേധിച്ച് പന്തല്ലൂരില്‍ തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു. തൊഴിലാളികളെ അക്രമിച്ച പുലിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ റോഡ് ഉപരോധിച്ചത്.

0
198

തമിഴ്‌നാട്‌ : നീലഗിരി പന്തല്ലൂരില്‍ തോട്ടം തൊഴിലാളികളെ പുലി അക്രമിച്ചു. തൊഴിലാളികളായ മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റു. സരിത, ദുര്‍ഗ്ഗ, വള്ളിയമ്മാള്‍ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ തോട്ടത്തിൽ ജോലി ചെയ്തുകൊണ്ട് ഇരിക്കുമ്പോഴാണ് പുലി ആക്രമിച്ചത്.

ഇവരില്‍ സരിതയടക്കമുള്ള രണ്ടുപേരെ ഊട്ടിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ പ്രതിഷേധിച്ച് പന്തല്ലൂരില്‍ തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു. തൊഴിലാളികളെ അക്രമിച്ച പുലിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ റോഡ് ഉപരോധിച്ചത്. സ്ഥലം എംഎല്‍എ പൊന്‍ ജയശീലന്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു.