‘ മര്യാദക്ക് എങ്കില്‍ മര്യാദക്ക്, നിങ്ങള്‍ എണ്ണുന്നതിന് മുമ്പ് ഞങ്ങള്‍ എണ്ണും’ ; വെല്ലുവിളിച്ച സതീശന് തക്കമറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

വി.ഡി സതീശൻ വിരട്ടിയതോടെ പൊലീസുക്കാരൊക്കെ ലീവിൽ പോയിരിക്കുകയാണെന്നും ശിവന്‍കുട്ടി പരിഹസിച്ചു.

0
265

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ വിഡി സതീശന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് നടത്തിയ പ്രസ്താവനയിൽ മറുപടി കൊടുത്ത് മന്ത്രി വി ശിവൻകുട്ടി. മര്യാദക്ക് എങ്കില്‍ മര്യാദക്കെന്നും നിങ്ങള്‍ എണ്ണുന്നതിന് മുമ്പ് ഞങ്ങള്‍ എണ്ണുമെന്നും അതിനേക്കാൾ ആളെ കൊണ്ടുവരും ശിവന്‍കുട്ടി പറഞ്ഞു. ചിറയന്‍കീഴ് മണ്ഡലത്തിലെ നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വി.ഡി സതീശൻ വിരട്ടിയതോടെ പൊലീസുക്കാരൊക്കെ ലീവിൽ പോയിരിക്കുകയാണെന്നും ശിവന്‍കുട്ടി പരിഹസിച്ചു.

അതേസമയം, ഗവര്‍ണറേയും മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. കണ്ണൂരിന്‍റെയും കേരളത്തിന്‍റെയും ചരിത്രം ഗവർണർ പഠിക്കണം. തെരുവിൽ ഇറങ്ങി ഗുണ്ടയെ പോലെ വെല്ലുവിളിക്കുന്ന ഗവർണർ ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വായിൽ നിന്ന ആകെ വരുന്നത് ബ്ലഡി ഫൂൾ, ബ്ലഡി ക്രിമിനൽ എന്നൊക്കെയാണെന്നും ​ഗവർണർ എന്താണ് ഉദ്ദേശിക്കുന്നതെന്നും മനസ്സിലാകുന്നില്ലെന്നും ശിവൻകുട്ടി പരിഹസിച്ചു.