നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് മാവേലി സ്റ്റോറിലേക്ക് ഇടിച്ചുകയറി ; രണ്ട് യാത്രക്കാർക്ക് പരിക്ക്

അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിന്‍റെ മുന്‍ഭാഗത്തെ ചില്ലുകള്‍ തകര്‍ന്നു. മാവേലി സ്റ്റോറിന്‍റെ മുന്‍ഭാഗവും ബോര്‍ഡും ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്.

0
250

കൊല്ലം: ബ്രേക്ക് നഷ്ടമായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് മാവേലി സ്റ്റോറിലേക്ക് ഇടിച്ചുകയറി. കായംകുളത്ത് നിന്നും പുനലൂരിലേക്ക് സർവീസ് നടത്തിയ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് പത്തനാപുരത്ത് വെച്ചാണ് ബസിന്റെ ബ്രേക്ക് നഷ്ടമായത്. തുടർന്ന് റോഡിലെ ബാരിക്കേട് തകർത്ത്, നെടുമ്പറമ്പിലെ മാവേലി സ്റ്റോറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിന്‍റെ മുന്‍ഭാഗത്തെ ചില്ലുകള്‍ തകര്‍ന്നു. മാവേലി സ്റ്റോറിന്‍റെ മുന്‍ഭാഗവും ബോര്‍ഡും ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്. അപകടത്തില്‍ രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു. പരിക്ക് ഗുരതരമല്ല.