തലസ്ഥാനത്ത് യൂത്ത് കോൺഗ്രസിന്റെ അഴിഞ്ഞാട്ടം ; പോലീസ് വാഹനങ്ങൾ തകർത്തു, കണ്ടോൺമെൻറ് എസ്ഐയ്ക്ക് പരുക്ക്

പ്രവർത്തകരെ അറസ്റ്റ് ചെയ്ത വാഹനം രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. പിന്നീട് നഗരത്തിന്റെ പലയിടങ്ങളിലായി പൊലീസിന് നേരെ പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടു.

0
964

തിരുവനന്തപുരം : തലസ്ഥാനം യുദ്ധക്കളമാക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. സംസ്ഥാന സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാനത്താകെ നടത്തിയ പ്രതിഷേധത്തിനിടെയാണ് പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയത്. പൊലീസ് പലപ്പോഴും സംയമനം പാലിച്ചെങ്കിലും, പ്രവർത്തകർ പോലീസിനുനേരെ സംഘർഷമഴിച്ചുവിട്ടു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് വാഹനം തകർത്തു. ആക്രമണത്തിൽ കൻ്റോണ്മെൻ്റ് എസ്ഐ ദിൽജിത്തിന് പരുക്കേറ്റു. പോലീസിന്റെ കയ്യിൽ നിന്നും ഷീൽഡുകൾ പിടിച്ചുവാങ്ങി തകർത്തു. ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസിനുനേരെ പ്രവർത്തകർ കല്ലും വടികളും വലിച്ചെറിഞ്ഞു. സംഭവത്തിൽ പോലീസുകാർക്ക് പരിക്കേറ്റു.

പ്രവർത്തകരെ അറസ്റ്റ് ചെയ്ത വാഹനം രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. പിന്നീട് നഗരത്തിന്റെ പലയിടങ്ങളിലായി പൊലീസിന് നേരെ പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടു. ഡിസിസി ഓഫീസിനു മുന്നിൽ വെച്ച് വനിതാ പൊലീസിൻറെ വാഹനം പ്രവർത്തകർ അടിച്ചു തകർത്തു.റോഡിലൂടെ പോയ പിങ്ക് പൊലീസ് വാഹനമാണ് പ്രകോപനമില്ലാതെ ഇവർ തകർത്തത്. മൂന്ന് വനിതാ പൊലീസുകാർ വാഹനത്തിൽ ഉണ്ടായിരുന്നപ്പോഴാണ് ആക്രമണം നടത്തിയത്.