” കാർ തല്ലിപ്പൊളിക്കുമെന്ന അവസ്ഥ എത്തിയപ്പോൾ ഡ്രെെവർ ഡോർ തുറന്ന് ഇറങ്ങിയത് മമ്മൂക്ക ” ; മമ്മൂട്ടിയുടെ ഡ്രൈവിം​ഗ് അനുഭവം പങ്ക് വെച്ച് ശാന്തിവിള ദിനേശ്

ഏതെല്ലാം ​ഗട്ടറുകളും ബംബറുകളും ഉണ്ടോ അതിലെല്ലാം കയറ്റി ഇറക്കി. വളരെ മര്യാദയ്ക്ക് ഓടിച്ച് പോകുന്നവരെയൊക്കെ ചീത്ത പറയും. ​ഗ്ലാസുള്ളത് കൊണ്ട് ആരാണ് ഓടിക്കുന്നതെന്നോ എന്താണ് പറയുന്നതെന്നോ അറിയില്ല.

0
313

വാഹനങ്ങളോടും ​ഡ്രൈവിം​ഗിനോടും അതിയായ ഭ്രമം ഉള്ള ആളാണ് നമ്മുടെ മെ​ഗാസ്റ്റാർ മമ്മൂട്ടി. ആഡംബര വാഹനങ്ങളുടെ ഒരു കളക്ഷൻ തന്നെ മ്മൂട്ടിയ്ക്കുണ്ട്. അതുപോലെ തന്നെ ഡ്രൈവിം​ഗിനോടും അതിയായ ഭ്രമം ആണ് മമ്മൂട്ടിയ്ക്ക്. ഡ്രൈവറെ അപ്പുറത്തെ സീറ്റിലിരുത്തു, സ്വന്തമായി വാഹനനനമോടിച്ച് പോകുന്ന മമ്മൂകക്കയുടെ ചില രസകരമായ അനുഭവങ്ങളെക്കുറിച്ച് നമ്മളെല്ലാവരും ഇടയ്ക്കൊക്കെ കേട്ടിട്ടുണ്ട്. മമ്മൂക്കയുടെ വീട്ടിലെ ഡ്രൈവർക്ക് പ്രത്യകിച്ച് അധിക ജോലിയൊന്നുമില്ലെന്ന് രമേശ് പിഷാരടി പോലെയുള്ള ചില താരങ്ങൽ തമാശ രൂപേണെ ഇടയ്ക്ക് പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ മമ്മൂട്ടിയുടെ ഡ്രെെവിം​ഗിനെക്കുറിച്ച് മുമ്പൊരിക്കൽ സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ശ്രദ്ദ നേടുന്നത്. ഒരുമിച്ച് യാത്ര ചെയ്തപ്പോഴുണ്ടായ അനുഭവമാണ് ശാന്തിവിള ദിനേശ് പങ്കുവെച്ചത്. വണ്ടിയോട് എന്നും ക്രേസുള്ള ആളാണ് മമ്മൂക്ക. കേരള കൗമിദിക്ക് വേണ്ടി ഒരിക്കൽ മമ്മൂക്കയുടെ ഒരു ഇന്റർവ്യൂ ചെയ്തു. തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഷൂട്ടിം​ഗ് നടക്കുന്നുണ്ട്. എല്ലാ ദിവസവും രാവിലെ ഞാൻ പങ്കജ് ഹോട്ടലിൽ ചെല്ലും. മമ്മൂക്കയുടെ കൂടെ കാറിൽ കയറും. നോമ്പ് കാലമായിരുന്നു അത്. പാളയം പള്ളിയിലേക്ക് പ്രാർത്ഥനയ്ക്ക് പോകുമ്പോൾ പാളയത്ത് ഇറക്കി വിടും. അഞ്ച് ദിവസം കൊണ്ടാണ് ആ ഇന്റർവ്യൂ എടുത്തത്. ആ അഞ്ച് ദിവസം ആ കാർ യാത്ര സത്യം പറഞ്ഞാൽ കാലനെ മുന്നിൽ കണ്ടത് പോലെയായിരുന്നു എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. ഏതെല്ലാം ​ഗട്ടറുകളും ബംബറുകളും ഉണ്ടോ അതിലെല്ലാം കയറ്റി ഇറക്കി. വളരെ മര്യാദയ്ക്ക് ഓടിച്ച് പോകുന്നവരെയൊക്കെ ചീത്ത പറയും. ​ഗ്ലാസുള്ളത് കൊണ്ട് ആരാണ് ഓടിക്കുന്നതെന്നോ എന്താണ് പറയുന്നതെന്നോ അറിയില്ല. ശരിക്കും അഞ്ച് ദിവസം എന്നെ പേടിപ്പെടുത്തിയ യാത്രയായിരുന്നു അത്. ജീവിതത്തിൽ ഞാൻ മറക്കില്ലെന്നും അന്ന് ശാന്തിവിള ദിനേശ് പറഞ്ഞു.

മമ്മൂട്ടിയുടെ ഡ്രെെവിം​ഗിനെക്കുറിച്ചുള്ള മറ്റൊരു അനുഭവവും ശാന്തിവിള ദിനേശ് അന്ന് പങ്കുവെച്ചു. പുറപ്പാട് എന്ന സിനിമയുടെ ഷൂട്ടിം​ഗ് മൂലമറ്റത്തായിരുന്നു. അവിടെത്തന്നെ ഷാജി കൈലാസിന്റെ സൺഡേ 7 പിഎം എന്ന സിനിമയുടെ ഷൂട്ടിം​ഗും നടക്കുന്നുണ്ട്. ഈ രണ്ട് പടവും നടക്കുമ്പോഴാണ് പാലക്കാട് മൃ​ഗയ എന്ന സിനിമ നടക്കുന്നത്. മൃ​ഗ​യയുടെ കുറേ ഭാ​ഗങ്ങൾ തീർക്കാനുണ്ട്. സൺഡേ സെവൻ പിഎമ്മിലുള്ള മഹേഷിനും പുറപ്പാടിലുള്ള മമ്മൂക്കയ്ക്കും അവിടെ പോകണം. പകൽ ഷൂട്ട് കഴിഞ്ഞ് രാത്രി പത്ത് മണിയാകുമ്പോൾ ഫ്രഷ് ആയി മമ്മൂക്ക കാറെടുക്കും. അങ്ങനെ പോകവെ ഒരു മമ്മൂക്ക ഓടിച്ച കാർ ഒരു വഴിയാത്രക്കാരനെ ഇടിച്ചിട്ടു. അയാൾ വീണു. ആളുകൾ ഓടി കൂ‌ടി. മഹേഷ് ഇറങ്ങി സോറിയൊക്കെ പറഞ്ഞ് സംസാരിച്ചു. അപ്പോൾ ഒരു നാട്ടുകാരൻ സാറ് മര്യാദ കാണിച്ചു. പക്ഷെ വിവരമില്ലാത്ത ഈ ഡ്രെെവർ ഇറങ്ങിയില്ല. ഇയാൾ ഇറങ്ങിയിട്ടേ വണ്ടി വി‌‌ടൂ എന്ന് പറഞ്ഞ് ബഹളമുണ്ടാക്കി. ഡ്രെെവർ ഒരു തരത്തിലും ഇറങ്ങുന്നില്ല.

അവസാനം പ്രശ്നമായി കാർ തല്ലിപ്പൊളിക്കുമെന്ന അവസ്ഥ എത്തിയപ്പോൾ ഡ്രെെവർ ഡോർ തുറന്ന് ഇറങ്ങി. തലയിൽ ചുവന്ന തോർത്തൊക്കെ കെട്ടി മമ്മൂക്കയായിരുന്നു അത്. തൊ‌ടുപുഴ നിവാസികൾ മൊത്തം ഞെട്ടിപ്പോയി. തന്നെ കണ്ട് പ്രശ്നമാകേണ്ടെന്ന് കരുതിയാണ് മമ്മൂക്ക ഇറങ്ങാതിരുന്നത്. പിന്നെ സോറിയൊക്കെ പറഞ്ഞ് കാറെടുത്ത് പോകുകയായിരുന്നെന്നും ശാന്തിവിള ദിനേശ് അന്ന് വ്യക്തമാക്കി. എന്തായാലും ഇതിപോലെയുള്ള മമ്മൂക്കയുടെ രസകരമായ ഡ്രൈവിം​ഗ് വിശേഷങ്ങൾ ഒക്കെ ഒരുപാട് വൈറൽ ആണ്. സഹപ്രവർത്തകരെല്ലാം മമ്മൂക്കയുടെ ഈ വഹനത്തോടും ഡൈവിം​ഗിനോടുമുള്ള അമിത താൽപര്യത്തെക്കുറിച്ച് പറയാറുമുണ്ട്. എല്ലാവർക്കും ഒരു കൗതുകം തന്നെയാണ് മമ്മൂക്കയുടെ ഈ ഭ്രമം.