2023 ലെ ദേശീയ കായിക അവാർഡുകൾ പ്രഖ്യാപിച്ചു ; 26 പേർക്ക് അർജുന അവാർഡ്

2024 ജനുവരി ഒൻപതിനു രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.

0
1033

ന്യൂഡെൽഹി :2023 ലെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് യുവജനകാര്യ കായിക മന്ത്രാലയം. പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം ബാഡ്മിന്റൻ താരങ്ങളായ സാത്വിക് സായ്‍രാജ് രങ്കിറെഡ്ഡിക്കും, ചിരാഗ് ഷെട്ടിക്കും ലഭിച്ചു. ഈ വർഷം ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച 26 കായിക താരങ്ങൾ അർജുന പുരസ്കാരത്തിന് അർഹരായി‌.

ഇന്ത്യൻ പേസ് ബോളർ മുഹമ്മദ് ഷമി, ലോങ് ജംപ് താരം എം. ശ്രീശങ്കർ എന്നിവർ അർജുന അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടു.ആജീവനാന്ത മികവിനുള്ള അംഗീകാരമായി കബഡി പരിശീലകൻ ഇ. ഭാസ്കരനു ദ്രോണാചാര്യ പുരസ്കാരം നൽകി. 2024 ജനുവരി ഒൻപതിനു രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.