കുതിച്ചുയർന്ന് സ്വർണവില ; പവന് കൂടിയത് 280 രൂപ

ഇതോടെ ഒരു ​ഗ്രാമിന് 5,775 രൂപയും, പവൻ സ്വർണത്തിന് 46,200 രൂപയിലുമാണ് വ്യാപാരം പുരോ​ഗമിക്കുന്നത്.

0
109

സംസ്ഥാനത്ത് വീണ്ടും സ്വർണവില കൂടി. ​ഗ്രാമിന് 35 രൂപയും, പവന് 280 രൂപയുമാണ് ബുധനാഴ്ച വർധിച്ചത്. ഇതോടെ ഒരു ​ഗ്രാമിന് 5,775 രൂപയും, പവൻ സ്വർണത്തിന് 46,200 രൂപയിലുമാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. തുടർച്ചയായ രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വർണവിലയിൽ വർധനവ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ രണ്ടു ദിവസമായി പവന് 45,920 രൂപയും, ഗ്രാമിന് 5,740 രൂപയുമായിരുന്നു നിരക്ക്. ഈ മാസം നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില എത്തിയത്. 47,080 രൂപയിലായിരുന്നു അന്ന് വ്യാപാരം പുരോ​ഗമിച്ചിരുന്നത്. 13നാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 45,320 രൂപയിൽ സ്വർണവില എത്തിയത്.