സാമൂഹ്യ ക്ഷേമ പെൻഷൻ ക്രിസ്തുമസിനോട് അനുബന്ധിച്ചു നൽകുക തന്നെ ചെയ്യും; ധനമന്ത്രി കെ എൻ ബാലഗോപാൽ

തെറ്റായ പ്രചാരണങ്ങൾ വിശ്വസിക്കേണ്ടതില്ല. ക്രിസ്തുമസിനോട് അനുബന്ധിച്ചു ക്രിസ്തുമസ് ചന്തകളും പതിവുപോലെ ഉണ്ടാവും എന്നും മന്ത്രി പറഞ്ഞു.

0
156

കൊട്ടാരക്കര: ക്രിസ്തുമസിനോട് അനുബന്ധിച്ചു സാമൂഹ്യക്ഷേമ പെൻഷൻ നൽകുക തന്നെ ചെയ്യുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. തെറ്റായ പ്രചാരണങ്ങൾ വിശ്വസിക്കേണ്ടതില്ല. ക്രിസ്തുമസിനോട് അനുബന്ധിച്ചു ക്രിസ്തുമസ് ചന്തകളും പതിവുപോലെ ഉണ്ടാവും എന്നും മന്ത്രി പറഞ്ഞു. കൊട്ടാരക്കര നിയോജക മണ്ഡലം നവകേരള സദസിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

കൊട്ടാരക്കരയിൽ രാവിലെ നടന്ന പ്രഭാതയോഗത്തിൽ നാനാതുറകളിൽ നിന്നുള്ള ക്ഷണിതാക്കൾ പങ്കെടുക്കുകയും 30 ഓളം പേർ മുഖ്യമന്ത്രിയുമായി സംവദിക്കുകയും ചെയ്തു. ഇത്തരത്തിൽ ഓരോ സദസ്സുകളിലും സംവാദങ്ങളിലൂടെ ഉയർന്നു വരുന്ന ആശയങ്ങൾ നവകേരള നിർമ്മിതിക്ക് അടിസ്ഥാനമാകുകയാണ്.

കേരളത്തിൽ ഒട്ടാകെ നടത്തുന്ന വികസന പ്രവർത്തനങ്ങൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്ന പരിപാടിയാണ് നവകേരള സദസ്സ്. ഈ സദസ്സിനെ ബഹിഷ്കരിക്കാൻ ആവശ്യപെട്ടവരോട് ഉള്ള മറുപടിയാണ് ഓരോ സദസ്സിലും കാണുന്ന ജനത്തിരക്ക് എന്നും അദ്ദേഹം പറഞ്ഞു.