കളിക്കുന്നതിനിടെ കൊതുകുനാശിനി കുടിച്ചു; ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

രണ്ട് ദിവസം മുൻപ് വീട്ടിൽ കളിക്കുന്നതിനിടെയാണ് കുട്ടി കൊതുകിനെ തുരത്തുന്ന ഓൾ ഔട്ട് എന്ന കീടനാശിനി കുടിച്ചത്

0
185

കാസർ​ഗോഡ്: കൊതുകിനെ തുരത്താനുള്ള കീടനാശിനി അബദ്ധത്തിൽ അകത്തുചെന്നു ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. കല്ലൂരാവിയിലെ അൻഷിഫ റംഷീദ് ദമ്പതികളുടെ മകൾ ജസ ആണ്‌ മരിച്ചത്.

രണ്ട് ദിവസം മുൻപ് വീട്ടിൽ കളിക്കുന്നതിനിടെയാണ് കുട്ടി കൊതുകിനെ തുരത്തുന്ന ഓൾ ഔട്ട് എന്ന കീടനാശിനി കുടിച്ചത്. ശ്വാകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.