മുല്ലപ്പെരിയാർ ഡാം തുറക്കാൻ ഇനി മണിക്കൂറുകൾ മാത്രം ; പെരിയാർ തീരത്ത് അതീവജാഗ്രത നിർദേശം

രാവിലെ പത്തുമുതല്‍ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി തുറന്ന് 10,000 ക്യൂസെക്‌സ് വരെ ജലം പുറത്തേക്കൊഴുക്കുമെന്നാണ് അറിയിപ്പ്‌ .

0
740

തൊടുപുഴ : തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കും. രാവിലെ പത്തുമുതല്‍ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി തുറന്ന് 10,000 ക്യൂസെക്‌സ് വരെ ജലം പുറത്തേക്കൊഴുക്കുമെന്നാണ് അറിയിപ്പ്‌ . പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അപ്രതീക്ഷിതമായി പെയ്ത ശക്തമായ മഴമൂലം നീരൊഴുക്ക് വര്‍ധിച്ചതിനെത്തുടര്‍ന്നാണ് ഡാം തുറക്കുന്നത്.

തിങ്കളാഴ്ച രാവിലെ 11 മണിയോടെ ഡാമിലെ ജലനിരപ്പ് 137.50 അടിയില്‍ എത്തി. നീരൊഴുക്ക് നിലവില്‍ 12,000 ക്യൂസെക്‌സ് ആണെന്നും തമിഴ്‌നാട് കേരളത്തെ അറിയിച്ചിട്ടുണ്ട്. വൃഷ്ടിപ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം കനത്ത മഴ അനുഭവപ്പെട്ടതോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്. മണിക്കൂറില്‍ 15,500 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്.