“‘കെ സു’ ഈ വീടിൻ്റെ നാഥൻ” അതിയാൻ അല്ലയോ ഇതെന്ന് സുരേന്ദ്രൻ, അതേയെന്ന് സുധാകരൻ!

സംഗതി സീരിയസ് ആണ്. ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ എന്ന് പറഞ്ഞ പരുവത്തിലാണ് കാൺഗ്രസിലെ കെ സു. കാൺഗ്രസ് ബി ജെ പിയിലെ കെ സുവിനൊപ്പം പോകും എന്നൊക്കെ ചില ദോഷദൃക്കുകൾ പറയുന്നുണ്ട്.

0
225

അതിയാനല്ലയോ ഇതെന്ന് വർണ്യത്തിൽ ആശങ്ക എന്ന് തോന്നിയാൽ ബേജാറാകേണ്ട. വർണ്യത്തിൽ മാത്രമല്ല, കേരളത്തിലും അങ്ങനെ തോന്നിപ്പിക്കേണ്ട അവസ്ഥയാണ് നുമ്മടെ സെമി കേഡർ സാർ സുരയണ്ണൻ, സോറി സുധാരണ്ണൻ പറയുന്നത്. തിളങ്ങുന്നു നിൻ മുഖം എന്നൊക്കെ ഇനി വരും. കാത്തിരുന്നു കണ്ടോളു. അതാണ്‌ സെമി കേഡറിസം. പിന്നെ സുധാരണ്ണൻ്റെ ‘ധ’ മാറ്റിയാൽ സുരയണ്ണൻ വൺ ആൻഡ് ഒൺലി ഹാൻസ് സുര ആകും. കെ സുധാകരൻ, കെ സുരേന്ദ്രൻ. കെ സു, കെ സു. ഓടിച്ച് പറഞ്ഞാൽ കേശൂ.

സംഗതി സീരിയസ് ആണ്. ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ എന്ന് പറഞ്ഞ പരുവത്തിലാണ് കാൺഗ്രസിലെ കെ സു. കാൺഗ്രസ് ബി ജെ പിയിലെ കെ സുവിനൊപ്പം പോകും എന്നൊക്കെ ചില ദോഷദൃക്കുകൾ പറയുന്നുണ്ട്. സംഗതി കോലാഹലം ആണെങ്കിലും മലയാളത്തിലെ പത്ര റിപ്പോർട്ടർമാർക്ക് ഒരു വിഷയം ആകില്ല.

ചെമ്പാവ് അരിയുടെ പുട്ടും കാച്ചിലും കാന്താരി മുളക് സമ്മന്തിയും വെട്ടി വിഴുങ്ങിയ ശേഷം അവർ പറഞ്ഞു- പിണറായി വിജയൻ ധൂർത്തൻ ആണെന്ന്. ‘ഡാ ഡാ ആ മതിൽ പൊളിച്ച വാർത്ത കൊടുക്കണം, മറക്കല്ലേ’ എന്ന് ഓർമിപ്പിക്കുന്ന ബിപിനന്മാരും കുറേ പരവേശ ആരാധകരും. സംഗതി എവിടെയും ഏശുന്നില്ല എന്ന് വന്നതോടെ പത്തനാപുരത്തെ ചെളിയിൽ ആയി ക്യാമറ മൊത്തം. അല്ലേലും “പിണ്ഡം നോക്കികൾക്ക്” സെപ്റ്റിക്ക് ടാങ്ക് ആണ് പഥ്യം.

പറഞ്ഞുവന്നത് സുരയണ്ണൻ പോവും എന്നതാണ്. ഏത് സുര എന്ന് ചോദിച്ചാൽ കെ സുര. ഏത് സുര എന്ന് ചോദിച്ചാൽ “ധാ” പോയ സുരയണ്ണൻ ആണെന്നെ തിരിച്ചറിയൂ. ഒരു മാതിരി കോൺഗ്രസ് കൊടി പോലെയാണ് സുരയണ്ണന്റെ കെ പി സി സി. ആത്മാഭിമാനം ഉള്ള കോൺഗ്രസുകാർ അവിടെ നിന്നും ഇറങ്ങുമ്പോൾ നടുക്കുള്ള വെള്ളയും കാവിയാക്കാൻ നോക്കുകയാ സെമി കേഡർ സാർ.

അണ്ടിമുക്ക് ശാഖയിൽ വരെ കാവൽ നിന്ന “ധാ” പോയ സുരയണ്ണൻ ഇന്നലെ പൊട്ടിത്തെറിച്ചിരുന്നു. അതെന്താ അവർ പാർട്ടിയല്ലേ, അവർക്കും ജനാധിപത്യത്തിൽ സ്ഥാനമില്ലേ എന്നൊക്കെയാണ് പൊട്ടിത്തെറിച്ചത്. ഡൽഹിയിൽ നല്ല തണുപ്പ് ആയോണ്ടാണോ ആവോ സോളാർ വേണു ഒന്നും പ്രസ്താവിച്ചുകണ്ടില്ല. അല്ലേലും മൂപ്പർക്ക് പ്രസ്താവന ഇറക്കണമെങ്കിൽ കുറച്ച് സലാഡ് അനിവാര്യമാണ്.

ഇനിയിപ്പോ സുരയണ്ണ എന്ന് ഞങ്ങൾ ആരെ വിളിക്കും എന്ന ബേജാറിലാണ് സുര ഭക്തന്മാർ. ധാ പോയ സുരയോ അതല്ല ഉള്ളി പോയ സുരയോ എന്നാണ് അവരുടെ ചോദ്യം. എന്തായാലും ഒരു കാര്യം ഉറപ്പ്. സെമി കേഡർ വന്നാൽ ഒറിജിനൽ സുര എവിടെ ലയിക്കും എന്നതാണ്. ഏതായാലും സംഗതി കൊഴുക്കും, കെ സു, കെ സു എന്ന് പറഞ്ഞ്.