റെക്കോർഡുകൾ വാരിക്കൂട്ടി വിജയ് യുടെ ലിയോ ; കൊച്ചിയിലെ ഫൈനല്‍ കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്

ലിയോ കൊച്ചി മള്‍ട്ടിപ്ലക്സില്‍ 2.90 കോടി രൂപയാണ് ആകെ നേടിയത് എന്നാണ് ഫ്രൈഡേ മാറ്റ്‍നി റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്.

0
389

ലോകേഷ് കനകരാജ് വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ലിയോ ബോക്സ് ഓഫീസ് കളക്ഷനില്‍ നിരവധി റെക്കോര്‍ഡുകള്‍ മറികടന്നിരുന്നു. ലിയോയുടെ കൊച്ചി മള്‍ട്ടിപ്ലക്സസിലെ ഫൈനല്‍ കളക്ഷൻ പുറത്തുവിട്ടിരിക്കുകയാണ്. ലിയോ കൊച്ചി മള്‍ട്ടിപ്ലക്സില്‍ 2.90 കോടി രൂപയാണ് ആകെ നേടിയത് എന്നാണ് ഫ്രൈഡേ മാറ്റ്‍നി റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. രജനിയുടെ ജയ്ലർ എന്ന ചിത്രത്തിന്റെ കളക്ഷൻ റെക്കോർഡ് ഇതോടെ മറികടന്നിരിക്കുകയാണ്. ലിയോയ്‍ക്ക് കൊച്ചി മള്‍ട്ടിപ്ലക്സില്‍ തമിഴ് സിനിമയുടെ റെക്കോര്‍ഡുമായി.

ആഗോള ബോക്സ് ഓഫീസില്‍ 611.6 കോടി രൂപയാണ് വിജയ്‍യുടെ ലിയോ അകെ നേടിയത്. കേരളത്തില്‍ നിന്ന് 60 കോടി രൂപയും തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 41 കോടി രൂപയുമാണ് നേടാനായത്. വടക്കേന്ത്യയില്‍ ലിയോ ആകെ 41 കോടി രൂപ നേടിയപ്പോള്‍ വിദേശത്ത് 196.6 കോടിയാണ്.

ലിയോയുടെ റിലീസ് ഒക്‍ടോബര്‍ 19നായിരുന്നു. തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തുന്നു എന്ന പ്രത്യേകതയും ലിയോയ്‍ക്കുണ്ടായിരുന്നു. വിജയ് പാര്‍ഥിപൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, മനോബാല, മാത്യു, മൻസൂര്‍ അലി ഖാൻ, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ കൃഷ്‍ണൻ, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, കിരണ്‍ റാത്തോഡ് എന്നിവരും വേഷമിടുന്നു.