കുട്ടികളെപ്പോലെ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് നേരെ ചാൻസലർ പ്രതികരിക്കുന്നു ; മന്ത്രി ആർ ബിന്ദു

ചാൻസലർ സർവകലാശാലയിൽ തമ്പടിച്ച് സർവകലാശാല സംഘർഷ ഭരിതമാക്കുകയാണ് എന്നും മന്ത്രി പറഞ്ഞു.

0
146

വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് നേരെ കുട്ടികളെപ്പോലെയാണ് ചാൻസലർ പ്രതികരിക്കുന്നതെന്നനും കുട്ടികളുമായുള്ള സംഘർഷം അവസാനിപ്പിച്ച് ക്യാമ്പസ് വിടണം എന്നും മന്ത്രി ആർ ബിന്ദു. കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ചാൻസലർ സർവകലാശാലയിൽ തമ്പടിച്ച് സർവകലാശാല സംഘർഷ ഭരിതമാക്കുകയാണ് എന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ സർവ്വകലാശാലകളെ സ്വേച്ഛാധിപത്യപരമായി മാറ്റാം എന്നാണ് കരുതുന്നത്. ചാൻസലർ എന്നുള്ള ഉത്തരവാദിത്വം കേരള നിയമസഭയാണ് ഗവർണർക്ക് നൽകിയിട്ടുള്ളത്. അതിനെതിരെയുള്ള ബില്ല് നിയമസഭ പാസാക്കി. അത് രാഷ്ട്രപതിക്ക് അയച്ച് അതിലെ അനശ്ചിതത്വം നിലനിർത്തുന്നു. നിലവാരമില്ലാത്ത തരത്തിലാണ് ഗവർണറുടെ പെരുമാറ്റമെന്നും മന്ത്രി കൂട്ടിച്ചേർത്തു.