മതിൽപണിക്കിടെ ഹിറ്റാച്ചി കുളത്തിലേക്ക് വീണു; ഡ്രൈവർക്ക് ദാരുണാന്ത്യം

കുളം ശുചീകരിക്കുന്നതിന് ഇടയിൽ ഹിറ്റാച്ചി ഉയർന്ന ഭാഗത്തുനിന്ന് കുളത്തിലേക്ക് വീഴുകയായിരുന്നു. വാഹനത്തിന്റെ അടിയിൽപ്പെട്ടാണ് ഡ്രൈവർ മരിച്ചത്.

0
217

എറണാകുളം: പെരുമ്പാവൂർ രായമംഗലത്ത് ഹിറ്റാച്ചി കുളത്തിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ആന്ധ്ര സ്വദേശിയായ ദിവാങ്കർ ശിവാങ്കി ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 3.30 ഓടെയാണ് അപകടം നടന്നത്. കുളം ശുചീകരിക്കുന്നതിന് ഇടയിൽ ഹിറ്റാച്ചി ഉയർന്ന ഭാഗത്തുനിന്ന് കുളത്തിലേക്ക് വീഴുകയായിരുന്നു. വാഹനത്തിന്റെ അടിയിൽപ്പെട്ടാണ് ഡ്രൈവർ മരിച്ചത്.

പെരുമ്പാവൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി നാട്ടുകാരുടെയും മറ്റൊരു ജെസിബിയുടെയും സഹായത്തോടെ ചിറ്റാച്ചി ഉയർത്തി ഡ്രൈവറെ പുറത്തെടുത്തു. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.