‘ ഉള്ള നാട്ടുകാരെ മൊത്തം ചീത്ത വിളിച്ച് നടക്കുന്ന ഒരു അമ്മയാണ് ‘ ; ഭാര്യയുടെ അമ്മയുമായി തനിക്കുള്ള പ്രശ്‌നത്തെ കുറിച്ച് അഖില്‍ മാരാർ

ലക്ഷ്മിയെ സ്‌നേഹിക്കാന്‍ സപ്പോര്‍ട്ട് നല്‍കിയത് അവളുടെ അമ്മ തന്നെയാണ്. ആദ്യം ഞങ്ങള്‍ വലിയ കമ്പനിയായിരുന്നു.

0
334

ബി​ഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ കടന്നുവവന്ന് മലയാളി പ്രേക്ഷകരുടെ മനസ്സിൽ വലിയ ഒരിടം പിടിച്ചെടുത്ത ആളാണ് നമ്മുടെ അഖിൽ മാരാർ. സംവിധായകനായിരുന്ന അഖിൽ മാരാർക്ക് സിനിമ നൽകിയതിലും കൂടുതൽ പ്രേക്ഷകശ്രദ്ധ തന്റെ ബിഗ് ബോസ് പ്രവേശനത്തിലൂടെയാണ് ലഭിച്ചത്. സീസൺ ഫൈവിന്റെ വിജയി ആയിരുന്ന അഖിൽ ഹൗസിലേക്ക് പ്രവേശിച്ചപ്പോൾ ഹേറ്റേഴ്സായിരുന്നു കൂടുതൽ. എന്നാൽ പിന്നീട് സ്ഥിതി മാറുകയായിരുന്നു. വിദേശത്തും സ്വദേശത്തും ഷോകളും പുതിയ സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പുകളും എല്ലാമായി അഖിൽ മാരാർ ബി​​ഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം തിരക്കിലാണ്. ഇപ്പോഴിതാ ഭാര്യ ലക്ഷ്മിയുടെ കൂടെ കുടുംബവിശേഷങ്ങള്‍ പറയുന്ന താരത്തിന്റെ വീഡിയോയാണ് വൈറലാവുന്നത്.

ഭാര്യയുടെ അമ്മയുമായി തനിക്കുള്ള പ്രശ്‌നത്തെ കുറിച്ചാണ് അഖില്‍ പറയുന്നത്. ലക്ഷ്മിയെ സ്‌നേഹിക്കാന്‍ സപ്പോര്‍ട്ട് നല്‍കിയത് അവളുടെ അമ്മ തന്നെയാണ്. ആദ്യം ഞങ്ങള്‍ വലിയ കമ്പനിയായിരുന്നു. എനിക്ക് മുടി സ്‌ട്രെയിറ്റ് ചെയ്യാന്‍ പോലും അമ്മ കാശ് തന്നിട്ടുണ്ട്. ഇവള്‍ മന്ദബുദ്ധി ആയത് കൊണ്ട് ഇച്ചിരി വഴക്കാളിയായ മകനെ വേണമെന്ന് അമ്മ ആഗ്രഹിച്ചെന്ന് തമാശരൂപേണ അഖില്‍ പറയുന്നു. ഞാന്‍ രാഷ്ട്രീയത്തില്‍ സജീവമായത് കൊണ്ട് എംഎല്‍എ ആവുമെന്ന് കരുതി. അത്രയും സപ്പോര്‍ട്ടായിരുന്നു. എന്നാല്‍ ലക്ഷ്മിയുടെ അമ്മയുമായി തെറ്റി. നാട്ടുകാരില്‍ ആരോ ഞാന്‍ അവരുടെ സ്വത്ത് കണ്ടിട്ടാണ് പുറകേ നടക്കുന്നതെന്നും നിങ്ങളുടെ മകളെ ചതിച്ചിട്ട് നിങ്ങളുടെ സ്വത്തും അടിച്ചോണ്ട് അവന്‍ പോകുമെന്നും പറഞ്ഞ് കൊടുത്തു. എന്റെ അടുത്ത് പൈസയുടെ കാര്യം പറഞ്ഞ് വന്നാല്‍ എനിക്ക് ദേഷ്യം വരും. പോയി പണി നോക്ക് തള്ളേ എന്ന് പറഞ്ഞ് ഞാന്‍ ഒഴിവാക്കി വിടും. അന്ന് തൊട്ട് ഭാര്യയുടെ അമ്മയുമായി പ്രശ്‌നമാണെന്നാണ് അഖില്‍ പറയുന്നത്.

ഞാന്‍ ഇവരുടെ വീട്ടില്‍ ചെല്ലുമ്പോള്‍ ആരും സഹായിക്കാനില്ലാത്ത ഒരു അമ്മയും മകളുമായിരുന്നു. ഉള്ള നാട്ടുകാരെ മൊത്തം ചീത്ത വിളിച്ച് നടക്കുന്ന ഒരു അമ്മയാണ്. അവരെ വെച്ച് ഒരു സിനിമ ചെയ്യണമെന്ന് ഞാനിടയ്ക്ക് പറയും. കാരണം അവളുടെ അമ്മ സ്വന്തം കേസുകള്‍ വാദിക്കാന്‍ വേണ്ടി നാല്‍പത്തിയഞ്ചാമത്തെ വയസില്‍ സ്വയം പഠിച്ച് സെക്കന്‍ഡ് ക്ലാസ് നേടി വിജയിച്ച് വക്കീലായിട്ടുള്ള ആളാണ്. അതൊക്കെ എനിക്കും ഇഷ്ടമാണ്. ഭയങ്കര പവര്‍ഫുള്‍ ആയിട്ടുള്ള ലേഡിയാണെന്നും അവരെ ഞാന്‍ വട്ടം കറക്കുമെന്നും അഖില്‍ തമാശരൂപേണ പറയുന്നു.

അതേസമയം, ഭാര്യയുമായുള്ള രസകരമായ അനുഭവവും താരം പങ്കുവെച്ചു. കലിപ്പന്റെ കാന്താരിയെന്നാണ് ലക്ഷ്മിയെ എല്ലാവരും വിശേഷിപ്പിക്കുന്നത്.എന്നാൽ ഇപ്പോൾ കലിപ്പത്തിയുടെ കാന്തരനാണ് താനെന്നാണ് അഖില്‍ പറയുന്നത്. ഇവള്‍ വീട്ടിലൊക്കെ കാണിക്കുന്നത് ഇങ്ങനെയല്ല. പുറത്തിറങ്ങുമ്പോള്‍ എല്ലാം അഭിനയിച്ച് കൊണ്ടിരിക്കുകയാണ് എന്നും അഖിൽ പറയുന്നു. അതേസമയം പൈസ വരുന്നതിന്റെ പൊങ്ങച്ചം ഭാര്യക്ക് ഉള്ളതായി തോന്നുന്നുണ്ടെന്നും അഖിൽ മാരാർ തുറന്ന് പറഞ്ഞു. ഐ ഫോൺ വേണം, തയ്യൽ മെഷീൻ വേണം എന്നൊക്കെ ആവശ്യപ്പെടാറുണ്ട്. ഇൻസ്റ്റ​ഗ്രാമിൽ റീൽസ് കാണും. ഏതെങ്കിലും കാണാൻ കൊള്ളുന്ന പെണ്ണുങ്ങൾ തയ്ക്കുവാണേൽ ഇവൾക്കും തയ്യൽ മെഷീൻ വേണം. ഇനി ഏതെങ്കിലും പെണ്ണുങ്ങൾ ടു പീസിലാണ് നിൽക്കുന്നതെങ്കിൽ അവൾക്കതും വേണം. എനിക്കാണെങ്കിൽ മറ്റൊരാളുടെ ലൈഫ് നോക്കി ജീവിക്കുന്നത് തീരെ ഇഷ്ടമല്ല എന്നും അഖിൽ പറയുന്നു.