മദ്യലഹരിയിൽ കാർ ഓടിച്ച് പരാക്രമം ; കാറും ബൈക്കും ഉൾപ്പടെ നിരവധി വാഹനങ്ങളെ ഇടിച്ചു, ദമ്പതികളടക്കം മൂന്ന് പേർക്ക് പരിക്ക്

കാറിന്റെ ഒരു ഭാഗത്തെ ടയർ ഊരിപ്പോയ വിവരം പോലും ഇയാൽ അറിഞ്ഞിരുന്നില്ല.

0
204

ആലപ്പുഴ : മദ്യലഹരിയിൽ കാർ ഓടിച്ച യുവാവ് അരൂർ മുതൽ വാരനാട് വരെ വിവിധ വാഹനങ്ങളെ ഇടിച്ചു. വാരനാട് ജംഗ്ഷനിൽ മറ്റൊരു കാറിൽ ഇടിച്ചാണ് വാഹനം നിന്നത്. വൈക്കം ഉദയനാപുരം സ്വദേശി ദീപക് നായർ എന്നയാളാണ് മദ്യലഹരിയിൽ കാർ ഓടിച്ചത്. കാറിന്റെ ഒരു ഭാഗത്തെ ടയർ ഊരിപ്പോയ വിവരം പോലും ഇയാൽ അറിഞ്ഞിരുന്നില്ല.

അകടകരമായ രീതിയിൽ കാറ് ഓടിച്ച ഇയാൾ കാറും ബൈക്കും ഉൾപ്പടെ പത്തോളം വാഹനങ്ങളെ ഇടിച്ചു. ദമ്പതികളടക്കം മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വാരനാട് ജംഗ്ഷനിൽ മറ്റൊരു കാറിൽ ഇടിച്ചാണ് വാഹനം നിന്നത്. തുടർന്ന് കാറിൽ നിന്നും പുറത്തിറങ്ങിയ ഇയാളെ നാട്ടുകാർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെങ്കിലും പൊലീസ് യുവാവിനെ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.