കൊടൈക്കനാലിൽ ലഹരിവിൽപ്പന ; തിരുവനന്തപുരം സ്വദേശികളായ യുവാക്കൾ പിടിയിൽ

800 ഗ്രാം കഞ്ചാവ്, രണ്ട് കഞ്ചാവ് ചെടികള്‍, 50 ഗ്രാം മാജിക് മഷ്‌റൂം എന്നിവയാണ് പിടിച്ചെടുത്തത്

0
224

കൊടൈക്കനാലിൽ ലഹരിവിൽപ്പന നടത്തിയ ഏഴ് തിരുവനന്തപുരം സ്വദേശികളായ യുവാക്കൾ പോലീസിന്റെ പിടിയിൽ. ഇവരിൽ നിന്ന് മഷ്റൂം, കഞ്ചാവ്, മെതാഫിറ്റമിൻ, എന്നിവ പിടിച്ചെടുത്തു. അനീസ് ഖാന്‍, ആന്‍സ് ജോസ്, ജെയ്‌സണ്‍, ജോണ്‍, ഡൊമിനിക് പീറ്റര്‍, അഖില്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് പിടിയിലായത്. പിടിയിലായ തിരുവനന്തപുരം സ്വദേശികളിലൊരാൾക്ക് പ്രായപൂർത്തിയായിട്ടില്ല.

കൊടൈക്കനാലിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ലഹരി വസ്തുക്കൾ എത്തിച്ചുനൽകുന്നത് ഈ യുവാക്കളാണെന്നാണ് പൊലീസ് പറയുന്നത്. 800 ഗ്രാം കഞ്ചാവ്, രണ്ട് കഞ്ചാവ് ചെടികള്‍, 50 ഗ്രാം മാജിക് മഷ്‌റൂം എന്നിവയാണ് പിടിച്ചെടുത്തത്. ടൂറിസ്റ്റുകളായി എത്തുന്നവർക്ക് ക്വാട്ടേജ് സൗകര്യം നൽകുന്നതും ഇവരാണ്.