രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രമാണ് കേരളം ; കേരളത്തെ പുകഴ്ത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

രാജ്യത്തിനായി കേരളത്തിന് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അതിവേഗം മുന്നേറുന്ന സംസ്ഥാനമാണ് കേരളമെന്നും കേന്ദ്ര ധനമന്ത്രി കൂട്ടിച്ചേർത്തു.

0
4140

കേരളമാണ് രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. അവസരങ്ങൾ തേടി വിദേശത്തേക്ക് പോകേണ്ടത്തില്ല. കേരളത്തിൽ തന്നെ അവസരങ്ങൾ ഉണ്ട്. കേരളത്തിൽ നിരവധി സ്റ്റാർട്ടപ്പുകൾ വരുന്നുണ്ട്. വികസിത രാജ്യ സാക്ഷാത്കാരത്തിന് യുവജനങ്ങളുടെ സംഭാവന പ്രധാനമാണ് എന്നും നിർമല സീതാരാമൻ പറഞ്ഞു.

യുവത്വമാണ് ഭാരതത്തെ മുന്നോട്ട് നയിക്കേണ്ടത്. ഭാരതം ഇപ്പോൾ മാറ്റത്തിന്റെ പാതയിലാണ്. അതിനെ ത്വരിതപ്പെടുത്തേണ്ടത് യുവജനങ്ങളാണ്. രാജ്യത്തിനായി കേരളത്തിന് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അതിവേഗം മുന്നേറുന്ന സംസ്ഥാനമാണ് കേരളമെന്നും കേന്ദ്ര ധനമന്ത്രി കൂട്ടിച്ചേർത്തു.