കുവൈത്ത് അമീർ ശൈഖ് നവാഫ് അഹ്മദ് അൽ ജാബിർ അസ്സബാഹ് അന്തരിച്ചു

കുവൈത്തിൻറെ പുരോഗതിയിൽ നിർണായക മാറ്റങ്ങൾക്കു ചുക്കാൻ പിടിച്ച ഭരണാധികാരിയാണ് വിടവാങ്ങിയത്. അരനൂറ്റാണ്ടിന്റെ ഭരണപരിചയവുമായാണ് ശൈഖ് നവാഫ് കുവൈത്ത് അമീറായി ചുമതലയേറ്റത്.

0
237

കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് നവാഫ് അഹ്മദ് അൽ ജാബിർ അസ്സബാഹ് അന്തരിച്ചു. 86 വയസ്സായിരുന്നു. ഒരു മാസമായി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ജാബിർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുവൈത്തിൻറെ പുരോഗതിയിൽ നിർണായക മാറ്റങ്ങൾക്കു ചുക്കാൻ പിടിച്ച ഭരണാധികാരിയാണ് വിടവാങ്ങിയത്. അരനൂറ്റാണ്ടിന്റെ ഭരണപരിചയവുമായാണ് ശൈഖ് നവാഫ് കുവൈത്ത് അമീറായി ചുമതലയേറ്റത്.

ഗവർണറും,ആഭ്യന്തര മന്ത്രിയും, പ്രതിരോധ മന്ത്രിയും,സാമൂഹ്യകാര്യ-തൊഴിൽ മന്ത്രിയായും, ഉപപ്രധാനമന്ത്രിയും,കിരീടാവകാശിയും, അമീറുമായി ഭരണാധികാരിയെന്ന നിലയില്‍ രാജ്യത്തിന്റെ പുരോഗതിയിൽ ശ്രദ്ധേയ സംഭാവനകൾ അർപ്പിച്ച വ്യക്തിയാണ് ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ്. അതിർത്തി സംരക്ഷിക്കുന്നതിന് കാര്യക്ഷമമായ പദ്ധതികൾ ആവിഷ്കരിച്ച പ്രതിരോധമന്ത്രിയും സുരക്ഷാ മേഖലയിൽ ശ്രദ്ധേയ മാറ്റങ്ങൾ വരുത്തിയ ആഭ്യന്തര മന്ത്രിയുമെന്ന നിലയിൽ ശൈഖ് നവാഫ് ശ്രദ്ധേയനായിരുന്നു.

കുവൈത്തിൻറെ പതിനാറാം അമീറായിരുന്നു ശൈഖ് നവാഫ് അഹ്മദ് അൽ ജാബിർ അൽ സബ. കുവൈത്ത് രാജകുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമാണ് ഷെയ്ഖ് നവാഫ്.