41 ദിവസം കഠിന വൃതമെടുത്ത് കാത്തിരിക്കാമെങ്കിൽ കുറച്ച് മണിക്കുറുകൾ കൂടി കാത്തിരുന്നു കൂടെ?

ഒരു യഥാർത്ഥ ഭക്തൻ ഭഗവാനെ തൊഴാനാണ് പോകുന്നതെങ്കിൽ ദിവസങ്ങളോളം കാത്തിരിക്കാൻ തയ്യാറാകും. 41 ദിവസം കഠിന വൃതമെടുത്ത് കാത്തിരിക്കാമെങ്കിൽ കുറച്ച് മണിക്കുറുകൾ കൂടി കാത്തിരുന്നു കൂടെ? ദുരിതങ്ങളും കഷ്ടപ്പാടുകളും അനുഭവിച്ച് അയ്യപ്പനെ കാണുമ്പോൾ പ്രതിഫലവും കൂടും..

0
15652

ക്ഷമയുള്ളവർ മാത്രം മണ്ഡലകാലത്ത് മല കയറാൻ പോകുക. ഭഗവാൻ അയ്യപ്പനെ കാണാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നാൽ കാത്തിരിക്കണം. എല്ലാ സുഖ സൗകര്യങ്ങളോടും കൂടി ശരീരമനങ്ങാതെ അയ്യനെ ഓടിച്ചിട്ട് കണ്ട് തൊഴുതിട്ട് പോകാനാണെങ്കിൽ മണ്ഡലകാലം കഴിഞ്ഞാലും ശബരിമലയും ശാസ്താവും അവിടെ ഉണ്ടെന്ന് മനസിലാക്കണം. ആ സമയം നിങ്ങൾക്കിഷ്ടമുള്ളതു പോലെ പോകാം, അങ്ങനെ പോകുക.

ഒരു യഥാർത്ഥ ഭക്തൻ ഭഗവാനെ തൊഴാനാണ് പോകുന്നതെങ്കിൽ ദിവസങ്ങളോളം കാത്തിരിക്കാൻ തയ്യാറാകും. 41 ദിവസം കഠിന വൃതമെടുത്ത് കാത്തിരിക്കാമെങ്കിൽ കുറച്ച് മണിക്കുറുകൾ കൂടി കാത്തിരുന്നു കൂടെ? ദുരിതങ്ങളും കഷ്ടപ്പാടുകളും അനുഭവിച്ച് അയ്യപ്പനെ കാണുമ്പോൾ പ്രതിഫലവും കൂടും..

ഒരു കാലത്ത് ഭക്തർ കല്ലും മുള്ളും ചവിട്ടി തിരികെ വീട്ടിൽ എത്തുമോ എന്ന് ഉറപ്പില്ലാതെ മല ചവിട്ടിയിരുന്ന ഒരു കാലമുണ്ടായിരുന്നു എന്നോർക്കണം. കല്ലും മുള്ളും കാല്ക്ക് മെത്ത
എന്ന് വിളിച്ചിട്ട് കാര്യമില്ല, ആവശ്യം വരുമ്പോൾ അത് പ്രാവർത്തികമാക്കുകയും വേണം….

അയ്യപ്പനെ കാണാനും തൊഴാനുമാണ് പോകുന്നതെങ്കിൽ ആളു കൂടി, വെള്ളം കിട്ടിയില്ല, ക്യൂ നിൽക്കേണ്ടി വരുന്നു, എന്നൊന്നും പരാതി പറഞ്ഞിട്ട് കാര്യമില്ല… സ്വാമി അഗ്നിവേസ്