ശബരിമല: മണ്ഡലകാലം അവസാനിക്കാനിരിക്കെ നടവരവ് 134 കോടി ; തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ്, കാണിക്ക വരുമാനത്തിൽ കുറവ് നാല് കോടി

ഭക്തരുടെ എണ്ണത്തിൽ ഒന്നരലക്ഷം പേരുടെ കുറവുണ്ടായതാണ് വരുമാനത്തിൽ പ്രതിഫലിച്ചതെന്നാണ് ദേവസ്വം ബോർഡിൻറെ വിലയിരുത്തൽ.

0
197

ശബരിമല മണ്ഡലകാലം ആരംഭിച്ച് 28 ദിവസം പിന്നിടുമ്പോൾ 1,34,44,90,495 കോടി രൂപയാണ് ശബരിമലയില്‍ നടവരവ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇത് 1,54,77,97,005 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 20 കോടിയുടെ കുറവാണുള്ളത്. ഭക്തരുടെ എണ്ണത്തിൽ ഒന്നരലക്ഷം പേരുടെ കുറവുണ്ടായതാണ് വരുമാനത്തിൽ പ്രതിഫലിച്ചതെന്നാണ് ദേവസ്വം ബോർഡിൻറെ വിലയിരുത്തൽ.

ഈ വർഷം ഇതുവരെയുള്ള അരവണ വരുമാനം 61,91 32020 രൂപയാണ്. കഴിഞ്ഞ തവണ ഇത് 73,75 46 620 രൂപയായിരുന്നു. അരവണ വരുമാനത്തിൽ 11 84 14 650 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതുവരെയുള്ള കാണിക്ക വരുമാനം 41,80,66720 രൂപയാണ്. കഴിഞ്ഞ തവണ ഇത് 44,4585520 രൂപയായിരുന്നു. ഇത്തവണ അപ്പം വിറ്റതിൽനിന്നുള്ള വരുമാനം 8,99,05545 രൂപയാണ്. കഴിഞ്ഞ തവണ ഇത് 9,43,54875 രൂപയായിരുന്നു.ശബരിമലയിൽ പ്രതിദിനം ദർശനം നടത്തുന്ന തീർഥാടകരുടെ എണ്ണം 90000 ആയി പരിമിതപ്പെടുത്തിയതാണ് വരുമാനത്തിൽ കുറവുണ്ടാകാൻ കാരണം.ഇത്തണവ മണ്ഡലകാലത്തെ ആദ്യ 28 ദിവസംകൊണ്ട് 17.52 ലക്ഷം ഭക്തർ ദർശനം നടത്തിയതായാണ് ദേവസ്വം ബോർഡിന്‍റെ കണക്കിൽ പറയുന്നത്.