ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ; ഓട്ടോയിലുണ്ടായിരുന്ന അഞ്ചുപേർ മരിച്ചു

ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ അഞ്ചുപേരും മരിച്ചിരുന്നു.

0
179

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചു. നാല് കുട്ടികളും 2 സ്ത്രീകളുമാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദ്, മുഹ്സിന, തെസ്നിമ, റൈസാ, മോളി എന്നിവരാണ് മരിച്ചത്.

കൊയിലാണ്ടി- മഞ്ചേരി പാതയിൽ ചെട്ടിയങ്ങാടിയിൽ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ അഞ്ചുപേരും മരിച്ചിരുന്നു. നാട്ടുകാരെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മരിച്ചവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.