തൊട്ടിലിന്റെ കയർ കഴുത്തിൽ കുരുങ്ങി; ആറു വയസുകാരിക്ക് ദാരുണാന്ത്യം

അനുജനെ കിടത്തുന്ന തൊട്ടിലിൽ കളിക്കുന്നതിനിടെയാണ് ഹയയുടെ കഴുത്തിൽ കയർ കുരുങ്ങിയത്.

0
331

മലപ്പുറം: തൊട്ടിലിൽ കളിച്ചുകൊണ്ടിരിക്കെ കയർ കഴുത്തിൽ കുരുങ്ങി ആറ് വയസ്സുകാരി മരിച്ചു. ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫർ സിദ്ദീഖിന്റെയും ഷബ്‌നയുടെയും മകൾ ഹയ ഫാത്തിമയാണ് മരിച്ചത്. അനുജനെ കിടത്തുന്ന തൊട്ടിലിൽ കളിക്കുന്നതിനിടെയാണ് ഹയയുടെ കഴുത്തിൽ കയർ കുരുങ്ങിയത്.

ഉടൻ തന്നെ തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൂടാൽ മർക്കസ് ആൽബിർ സ്‌കൂളിലെ രണ്ടാംക്‌ളാസ് വിദ്യാർഥിയാണ് ഹയ ഫാത്തിമ.