ഷബ്നയുടെ മരണം: ഒളിവിലായിരുന്ന ഭർതൃമാതാവ് നബീസ പിടിയിൽ

കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെ ഒളിവിലായിരുന്നു. ഷബ്നയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ സഹോദരിയെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.

0
176

കോഴിക്കോട്: സ്ത്രീധന പീഡനത്തിന് തുടർന്ന് ഓർക്കാട്ടേരി കുന്നുമ്മക്കരയിലെ ഷബ്ന തൂങ്ങിമരിച്ച സംഭവത്തിൽ ഭര്‍തൃമാതാവ് നബീസ പിടിയില്‍. കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെ ഒളിവിലായിരുന്നു. ഷബ്നയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ സഹോദരിയെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. ഷ​ബ്​ന​യു​ടെ മ​ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷ​മാ​ണ് ഇവർക്കെതിരെ കേ​സെ​ടു​ത്ത​ത്.

കുന്നുമ്മക്കര തട്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷബ്ന (30)യെ തിങ്കളാഴ്ച രാത്രിയാണ് ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാർ ഷബ്‌നയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. കൂടാതെ ഷബ്നയുടെ ഭർത്താവ് ഹബീബിന്റെ അമ്മാവനും കുടുംബാംഗങ്ങളും ഷെബിനയോട് കയർക്കുന്നതിന്റേയും അസഭ്യം പറയുന്നതും ഷബ്ന തന്നെ ചിത്രീകരിച്ച വീഡിയോയും പുറത്തുവന്നിരുന്നു. സംഭവത്തിൽ ​ഹബീബിന്റെ അമ്മാവൻ ഹ​നീ​ഫ​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.