മലയാളി മെഡിക്കൽ വിദ്യാർത്ഥിനി ചൈനയിൽ മരിച്ചു

തിങ്കളാഴ്ച മരണപ്പെട്ടു എന്ന വിവരമാണ് ബന്ധുക്കൾക്ക് കിട്ടിയിട്ടുള്ളത്. മരണത്തെ കുറിച്ച് മറ്റ് വിശദാംശങ്ങളൊന്നും കുടുംബത്തിന് ലഭിച്ചിട്ടില്ല.

0
259

ബെയ്ജിങ്: ചൈനയിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു. നെയ്യാറ്റിൻകര പുല്ലന്തേരി സ്വദേശി രോഹിണി നായർ (27)ആണ് മരിച്ചത്. തിങ്കളാഴ്ച മരണപ്പെട്ടു എന്ന വിവരമാണ് ബന്ധുക്കൾക്ക് കിട്ടിയിട്ടുള്ളത്. മരണത്തെ കുറിച്ച് മറ്റ് വിശദാംശങ്ങളൊന്നും കുടുംബത്തിന് ലഭിച്ചിട്ടില്ല. ചൈന ജീൻസൗ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അവസാന വർഷ വിദ്യാർത്ഥിനിയാണ് രോഹിണി.