മോഷണക്കേസ് പ്രതി കഞ്ചാവുമായി പിടിയിൽ

ഓട്ടോയിൽ കടത്തിയ ഒരുകിലോയിലധികം കഞ്ചാവാണ് പിടികൂടിയത്.

0
218

തിരുവനന്തപുരം : തിരുവനന്തപുരത്ത് മോഷണക്കേസ് പ്രതി കഞ്ചാവുമായി പിടിയിൽ. നിരവധി മോഷണക്കേസിലെ പ്രതിയും ചെങ്കൽചൂള സ്വദേശിയുമായ ശരത്താണ് എക്സെസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയോടെ ആണ് സംഭവം നടക്കുന്നത്. ഓട്ടോയിൽ കടത്തിയ ഒരുകിലോയിലധികം കഞ്ചാവാണ് പിടികൂടിയത്.

കാരോട് ബൈപ്പാസിൽ വച്ചാണ് ശരത്തിനെ പിടികൂടുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ പക്കൽ നിന്നും കഞ്ചാവ് പിടിച്ചെടുക്കുന്നത്. എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റാണ് പിടികൂടിയത്. ശരത് മുൻപ് മോഷണക്കേസുകളിലും പ്രതിയായിട്ടുണ്ട്.